Latest News

സംസ്ഥാനത്തെ ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കടലില്‍ പോകുന്നതിന് വിലക്ക്

സംസ്ഥാനത്തെ ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കടലില്‍ പോകുന്നതിന് വിലക്ക്
X

-തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂലൈ 31 അര്‍ധരാത്രിയോടെ അവസാനിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ട്രോളിങ് നിരോധനകാലത്ത് ചെറിയ വള്ളങ്ങള്‍ മാത്രമാണ് മല്‍സ്യബന്ധനം നടത്തിയിരുന്നത്. മല്‍സ്യലഭ്യതയും കുറവായിരുന്നു. മണ്ണെണ്ണ, ഡീസല്‍ വര്‍ധന മല്‍സ്യബന്ധന മേഖലയെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്.

അതേസമയം ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതുകൊണ്ട് കടലില്‍ പോകുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 31 മുതല്‍ ആഗസ്ത് നാലുവരെയാണ് കടലില്‍പോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കടലില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. അറബിക്കടലില്‍ ഒരു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കുന്ന ദിവസമായതിനാല്‍ ഫിഷറീസ് വകുപ്പിനോടും കോസ്റ്റ് ഗാര്‍ഡിനോടും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.

അറബിക്കടലില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതല്‍ കാണിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it