Latest News

കനേഡിയന്‍ കൊവിഡ് വാക്‌സിന്‍ ഹൈദരാബാദില്‍ നിര്‍മിക്കും

കനേഡിയന്‍ കൊവിഡ് വാക്‌സിന്‍ ഹൈദരാബാദില്‍ നിര്‍മിക്കും
X

ഹൈദരാബാദ്: കനേഡിയന്‍ കമ്പനിയുടെ എംആര്‍എന്‍എ കൊവിഡ് -19 വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനായി നിര്‍മ്മാതാക്കളായ പ്രൊവിഡന്‍സ് തെറാപ്പിറ്റിക്‌സ് ഹോള്‍ഡിംഗ്‌സുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ. കമ്പനി അറിയിച്ചു.

പ്രതിവര്‍ഷം 60 കോടി ഡോസ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കൊവിഡ് -19 വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ബയോളജിക്കല്‍ ഇ.ക്ക് നിലവില്‍ കരാറുണ്ട്. പ്രൊവിഡന്‍സിന്റെ വാക്സിന്‍ സംബന്ധിച്ച് ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്നും അതിന് അടിയന്തര ഉപയോഗ അനുമതി തേടുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. .

പ്രൊവിഡന്‍സ് അതിന്റെ എംആര്‍എന്‍എ വാക്‌സിന്‍, പിടിഎക്‌സ്-സിവിഡി 19-ബി, ബയോളജിക്കല്‍ ഇയിലേക്ക് 30 ദശലക്ഷം ഡോസ് വരെ വില്‍ക്കും, കൂടാതെ 2022 ല്‍ കുറഞ്ഞത് 60 കോടി ഡോസ് ഉല്‍പാദന ശേഷി കൈവരിക്കുന്നതിന് ആവശ്യമായ സാങ്കേതിക കൈമാറ്റവും നല്‍കും. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.

Next Story

RELATED STORIES

Share it