Latest News

വിദ്യാര്‍ഥികളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍

വിദ്യാര്‍ഥികളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍
X

തൃശ്ശൂര്‍: വിദ്യാര്‍ഥികളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍. യൂടൂബ് ചാനലുടമ മുഹമ്മദ് ഷഹീന്‍ ഷായാണ് റിമാന്‍ഡിലായത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികളെയാണ് ഇയാള്‍ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചത്. തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

2024 ഏപ്രില്‍ ഉണ്ടായ സംഭവത്തില്‍ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇയാളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലിസ് കൂര്‍ഗില്‍ നിന്ന് പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it