Latest News

ബയോളജിക്കല്‍-ഇ കൊവിഡ് വാക്‌സിന്റെ 30 കോടി ഡോസിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി

ബയോളജിക്കല്‍-ഇ കൊവിഡ് വാക്‌സിന്റെ 30 കോടി ഡോസിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സിനായ ബയോളജിക്കല്‍ - ഇയുടെ വാക്‌സിന്റെ മുപ്പത് കോടി ഡോസിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് നിര്‍മാണം നടക്കുക.

വാക്‌സിന് വേണ്ടിവരുന്ന 1500 കോടി രൂപ അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ കഴിഞ്ഞാല്‍ രണ്ടാമത് വികസിപ്പിക്കുന്ന വാക്‌സിനാണ് ബയോളജിക്കല്‍ ഇയുടേത്.

ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്‌സിനാണ് ബയോളജിക്കല്‍ ഇയുടേത്. ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ബയോളജിക്കല്‍ ഇയുടെ അപേക്ഷ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പാണ് ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കിയത്.

പരിശോധനയുടെ ആദ്യ ഘട്ടം മുതല്‍ ബയോളജിക്കല്‍ ഇയുടെ പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ഗ്രാന്റ് ഇന്‍ എയിഡായി നൂറ് കോടി രൂപയും നല്‍കി.

മിഷന്‍ കൊവിഡ് സുരക്ഷയുടെ ഭാഗമായാണ് പണം കൈമാറിയത്.

ഇന്ത്യയില്‍ നിലവില്‍ മൂന്ന് വാക്‌സിനുകളാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച കൊവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷാല്‍ഡ്, റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 എന്നിവ.

Next Story

RELATED STORIES

Share it