Latest News

മാധ്യമ വിചാരണയെ പിന്തുണക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ്, ടിവി വാര്‍ത്താ ഉള്ളടക്കത്തിനായി നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെന്ന് കോടതിയെ അറിയിച്ചു.

മാധ്യമ വിചാരണയെ പിന്തുണക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
X

മുംബൈ: മാധ്യമ വിചാരണയെ പിന്തുണക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ നിന്നും വാര്‍ത്താ ചാനലുകളെ തടയാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ വാദം കേള്‍ക്കുമ്പോളാണ് കോടതി സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞത്.ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിന് നിയമപരമായ എന്തെങ്കിലും സംവിധാനം ഉണ്ടോ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ്, ടിവി വാര്‍ത്താ ഉള്ളടക്കത്തിനായി നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെന്ന് കോടതിയെ അറിയിച്ചു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുശാന്ത് സിംഗ് രജ്പുത്ത് കേസില്‍ വാര്‍ത്താ ചാനലുകള്‍ മാധ്യമ വിചാരണ നടത്തുകയാണെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഹരജിക്കാര്‍ ഹരജിയില്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it