Latest News

വിദ്വേഷ പരാമര്‍ശം: പാലാ ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരാവകാശ സംരക്ഷണ സമിതി

വിദ്വേഷ പരാമര്‍ശം: പാലാ ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരാവകാശ സംരക്ഷണ സമിതി
X

കോട്ടയം: പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ വിവാദ പ്രസംഗത്തിനെതിരെ നാളിതുവരെ യാതൊരു നിയമ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടി നീതീന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് പൗരാവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ് ലിംകള്‍ക്കെതിരേ വെറുപ്പും പകയും വിദ്വേഷവും ജനിപ്പിക്കുന്ന തരത്തിലുള്ള ബിഷപ്പിന്റെ പ്രസംഗം മൂലം സംസ്ഥാനത്ത് ഉണ്ടാകാമായിരുന്ന വലിയൊരു കലാപം മതനേതൃത്വത്തിന്റെ സമയോചിത ഇടപെടല്‍ കൊണ്ട് ഒഴിവാകുകയായിരുന്നു. വളരെ പക്വതയോടെയാണ് മുസ്‌ലിം നേതൃത്വം ഈ വിഷയത്തെ സമീപിച്ചിരുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരളസമൂഹം ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹത്തിനെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ ബാധ്യസ്ഥരായ സര്‍ക്കാരും അതിനു മുതിരാത്തത് പ്രതിഷേധാര്‍ഹമാണ്.

ഈ സാഹചര്യത്തില്‍ ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുവാനും ജനാധിപത്യപരമായ സമരപരിപാടികളുമായും നിയമനടപടികളുമായും മുന്നോട്ടുനീങ്ങുവാനും കാഞ്ഞിരപ്പള്ളിയില്‍ കൂടിയ പൗരാവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതിന്റെ ഭാഗമായി ഈ മാസം എട്ടാം തീയതി വെള്ളിയാഴ്ച്ച കോട്ടയം ജില്ലയിലെ മുഴുവന്‍ ജമാഅത്തുകളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തുവാനും അത് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കുവാനും തീരുമാനമായി.

ജില്ലാ ചെയര്‍മാന്‍ ഇ എ അബ്ദുല്‍ നാസിര്‍ മൗലവി അല്‍ കൗസരി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ് ലാമി കോട്ടയം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ സമദ് ഈരാറ്റുപേട്ട യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പാറത്തോട് നാസര്‍ മൗലവി പ്രമേയം അവതരിപ്പിച്ചു. പി എം അബ്ദുസ്സലാം കാഞ്ഞിരപ്പള്ളി, യു നവാസ് കോട്ടയം, ജാഫര്‍ഖാന്‍ ഈരാറ്റുപേട്ട, എം. ബി അമീന്‍ഷാ, സുനീര്‍ മൗലവി, മുണ്ടക്കയം സുബൈര്‍ മൗലവി, അബ്ദുല്‍ അസീസ് മൗലവി, അയ്യൂബ്ഖാന്‍ കൂട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it