Latest News

മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ നില അതീവ ഗുരുതരം

മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ നില അതീവ ഗുരുതരം
X

മഞ്ചേരി: കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈറസ് ബാധിതനായി ചികില്‍സയിലുള്ള പെരുവള്ളൂര്‍ സ്വദേശി (82)യുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അല്‍ഷിമേഴ്‌സ് രോഗത്തിനും തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന ഇയാള്‍ ശക്തമായ ശ്വാസംമുട്ട് മൂലം ജൂലൈ 29നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അഡ്മിറ്റായത്. അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് 19 ഐസിയുവിലേക്ക് മാറ്റി.ക്രിട്ടിക്കല്‍ കെയര്‍ ടീം നടത്തിയ പരിശോധനയില്‍ രോഗിക്ക് കൊവിഡ് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം, സെപ്റ്റിസീമിയ, അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ എന്നിവ കണ്ടെത്തി പ്രോട്ടോകോള്‍ പ്രകാരം ചികില്‍സ ആരംഭിച്ചു. രോഗിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പിയും നല്‍കി.

രാത്രി 11 മണിക്ക് ആരോഗ്യനില വീണ്ടും വഷളായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. രോഗിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നും ഇപ്പോള്‍ വിദഗ്ധ ചികിത്സ നല്‍കിവരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും പേരമക്കളുമടക്കം പത്ത് പേര്‍ കൊവിഡ് പോസിറ്റീവായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.

Next Story

RELATED STORIES

Share it