Latest News

രാജ്യത്ത് ഇതുവരെ നല്‍കിയത് 65.05 കോടി ഡോസ് കൊവിഡ് വാക്‌സിന്‍

രാജ്യത്ത് ഇതുവരെ നല്‍കിയത് 65.05 കോടി ഡോസ് കൊവിഡ് വാക്‌സിന്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 64.05 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,62,286 ഡോസ് വാക്‌സിനാണ് നല്‍കിയത്.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കനുപ്രകാരം 640528644 ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 68,50,464 സെഷനുകളിലായാണ് ഇത്രയും വാക്‌സിന്‍ നല്‍കിയത്.

രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 350 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 4,38,560. സജീവ രോഗികളുടെ എണ്ണം നിലവില്‍ 3,70,640 ആണ്. ഇത് ആകെ രോഗബാധിതരുടെ 1.13 ശതമാനമാണ്. ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് 97.53 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 5,684 പേര്‍ രോഗമുക്തരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.22 ശതമാനമാണ്. പ്രതിവാര നിരക്ക് 2.51 ശതമാനവുമാണ്. തുടര്‍ച്ചയായി 67ാം ദിവസമാണ് രോഗമുക്തി നിരക്ക് മൂന്ന് ശതമാനത്തില്‍ കൂടുതലാവുന്നത്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 3,19,59,680 ആണ്. കൊവിഡ് മരണനിരക്ക് 1.34 ശതമാനമായി.

Next Story

RELATED STORIES

Share it