Latest News

രാജ്യം ഫാഷിസ്റ്റ് ഭീകരതയില്‍; പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റ് അന്യായം: സംവിധാന്‍ സുരക്ഷാ ആന്ദോളന്‍

രാജ്യം ഫാഷിസ്റ്റ് ഭീകരതയില്‍; പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റ് അന്യായം: സംവിധാന്‍ സുരക്ഷാ ആന്ദോളന്‍
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ദേശീയ നേതാക്കളുള്‍പ്പെടെ നൂറിലധികം പേരെ അന്യായമായി അറസ്റ്റ് ചെയ്ത എന്‍ഐഎ നടപടിയെ സംവിധാന്‍ സുരക്ഷാ ആന്ദോളന്‍ ജനറല്‍ സെക്രട്ടറി രാജരത്‌നം അംബേദ്കര്‍ ശക്തമായി അപലപിച്ചു. കേന്ദ്രത്തിലെ തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് ഭരണം രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.

എന്‍ഐഎയും ഇഡിയും ഭരണകൂടത്തിന്റെ കളിപ്പാവയായി മാറിയിരിക്കുന്നു. ഫാഷിസത്തിനെതിരായ ശബ്ദങ്ങളെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും ഭരണകൂടം ഏജന്‍സികളെ ഉപയോഗിക്കുകയാണ്.

അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വ്യാജ ആരോപണങ്ങളുന്നയിച്ച് അറസ്റ്റു ചെയ്ത നേതാക്കളെ നിരുപാധികം ഉടന്‍ മോചിപ്പിക്കണമെന്നും രാജരത്‌നം അംബേദ്കര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it