Latest News

രാജ്യത്തെ നിയമം സുപ്രധാനം- ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി പുതിയ ഐടി മന്ത്രി

രാജ്യത്തെ നിയമം സുപ്രധാനം- ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി പുതിയ ഐടി മന്ത്രി
X

ന്യൂഡല്‍ഹി: ട്വിറ്ററുമായ തര്‍ക്കത്തില്‍ നിലപാട് പ്രഖ്യാപിച്ച് പുതിയ ഐടി മന്ത്രി. രവി ശങ്കര്‍ പ്രസാദിന്റെ പിന്‍ഗാമി അശ്വിന്‍ വൈഷ്ണവാണ് ഓഫിസില്‍ ചാര്‍ജ് എടുത്ത അതേ ദിവസം തന്നെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തെ നിയമമാണ് സുപ്രധാനം. എല്ലാവരും ആ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്- മന്ത്രി വ്യക്തമാക്കി.

50 ലക്ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള സാമൂഹികമാധ്യമങ്ങള്‍ക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതുമായി ബന്ധപ്പെട്ട ഏറെ നാളുകളായി നിലനില്‍ക്കുന്ന വിവാദത്തിന്റെ സാഹചര്യത്തിലാണ് വൈഷ്ണവ് സ്ഥാനമേറ്റെടുക്കുന്നത്. പുതിയ നിയമത്തിനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്തിയില്ലെങ്കില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ മൂന്നാം കക്ഷിയുടെ ഉള്ളടക്കങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

എട്ട് ആഴ്ചയക്കുള്ളില്‍ പരാതിപരിഹാര ഓഫിസറെ ഇന്ത്യയില്‍ നിയമിക്കുമെന്ന് ഇന്ന് രാവിലെ ഡല്‍ഹി ഹൈക്കോടതിയില്‍ ട്വിറ്റര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു പരാതി പരിഹാര ഓഫിസറെ നിയമിക്കണമെന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കേന്ദ്ര ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയും മുന്നറിയിപ്പുനല്‍കിയിരുന്നു.

Next Story

RELATED STORIES

Share it