- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രതിസന്ധി തീര്‍ന്നു; ഇന്ന് കൊച്ചിയിലെത്തിയത് മൂന്നു പേരുടെ മൃതദേഹങ്ങള്‍

ദമ്മാം: കൊവിഡ് 19 നെ തുടര്‍ന്ന് വിമാന സര്‍വീസ് നിറുത്തി വെച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു നേരിട്ട പ്രയാസങ്ങള്‍ക്ക് പരിഹാരമായി. ദമ്മാമില്‍ മോര്‍ച്ചറിയില്‍ നിന്ന് മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം ഇടപെട്ട് നാട്ടിലെത്തിച്ചു.
പട്ടാമ്പി, പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണന്‍, പാലക്കാട്, കോങ്ങാട്-കേരളശ്ശേരി സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ, ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുട മൃതദേങ്ങളാണ് എമിറേറ്റസ് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്.
2019 ഡിസംബര്‍ 28 ന് ബാലകൃഷ്ണന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെ കടമ്പകള്‍ പുര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കൊവിഡ് പ്രതിസന്ധി തുടങ്ങിയത്. തുടര്‍ന്ന് ഏപ്രില്‍ 7 ന് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ കൊണ്ടു പോവാനായി മൃതദേഹം എംബാം ചെയ്ത് എത്തിച്ചെങ്കിലും മൃതദേഹം കൊണ്ടുവരുന്നതിനുളള നിബന്ധന കര്‍ശനമാക്കിയതോടെ അത് റദ്ദാക്കി. തുടര്‍ന്ന് മൃതദേഹം വീണ്ടു മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
മോഹന്‍ദാസ് പരമേശരന്‍ ഏപ്രില്‍ 24 നാണ് ജുബൈലില്‍ മരണപ്പെട്ടത്. വേലായുധന്‍ ആണ്ടി ഏപ്രില്‍ 5 ന് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദു ചെയ്തതിനാല്‍ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രി മോര്‍ച്ചറികളിലെല്ലാം മൃതദേഹള്‍ നിറഞ്ഞിരിക്കുകയാണ്.
ഇത് പരിഗണിച്ച് ഇന്ത്യന്‍ എംബസി എന്‍ ഓ സി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നല്‍കുന്നുണ്ടെന്ന് നാസ് വക്കം പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എമിറേറ്റ്‌സ് അധികൃതരുടെ പ്രത്യേക സഹകരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഇന്ത്യ-പാക് സംഘര്ഷം; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച...
9 May 2025 7:42 AM GMTഇന്ത്യ-പാക് സംഘര്ഷം; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില് ഉന്നതതലയോഗം...
9 May 2025 7:32 AM GMTനിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്; ആറു പേര്ക്ക് രോഗ ലക്ഷണം
9 May 2025 7:14 AM GMTകേരളപോലിസിലെ ശ്വാനസേനാംഗം മാളുവിന് ഔദ്യോഗിക യാത്രയയപ്പ്
9 May 2025 6:32 AM GMTആദിവാസികള്ക്കായി 12,600 കോടി രൂപയുടെ സൗരോര്ജ്ജ കാര്ഷിക പദ്ധതി;...
9 May 2025 5:49 AM GMTപേവിഷബാധയേറ്റ് ചികിത്സയിലിരുന്ന വിദ്യാര്ഥി മരിച്ചു
9 May 2025 5:47 AM GMT