Latest News

ഹെയ്തിയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 29ആയി

ഹെയ്തിയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 29ആയി
X

പോര്‍ട്ട് ഓഫ് പ്രിന്‍സ്: ഹെയ്തിയെ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അനേകം കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. പലയിടങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ.

കരീബിയന്‍ ദ്വീപ് രാഷ്ട്രമാണ് ഹെയ്തി. ജനസാന്ദ്രതയുള്ള തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍നിന്ന് ഏകദേശം 100 മൈല്‍ (160 കിലോമീറ്റര്‍) അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അയല്‍രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഹെയ്തി തീരത്ത് മൂന്ന് മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂചലനത്തില്‍ പരിഭ്രാന്തരായി ഓടിയവരാണ് പരിക്കേറ്റവരില്‍ കൂടുതലും.

2010 ജനുവരിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പം പോര്‍ട്ട് ഓഫ് പ്രിന്‍സിന്റെയും സമീപനഗരങ്ങളുടെയും ഭൂരിഭാഗം പ്രദേശങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. രണ്ടുലക്ഷത്തിലേറെപ്പേരാണ് മരിച്ചത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷത്തിലധികം ഹെയ്തിയക്കാരെ ഭവനരഹിതരാക്കി.

Next Story

RELATED STORIES

Share it