Latest News

ലോകകേരള സഭയിലെ ചര്‍ച്ചകള്‍ അന്ധമായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി: ഐഎംസിസി

ലോകകേരള സഭയിലെ ചര്‍ച്ചകള്‍ അന്ധമായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി: ഐഎംസിസി
X

ജിദ്ദ: മൂന്നാമത് ലോക സഭ സമ്മേളനത്തില്‍ പ്രവാസ സമൂഹത്തിന്റെ ആകുലതകളും വെല്ലുവിളികളും ലോകത്തുള്ള മലയാളി സമൂഹം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നുവെന്നും ഏല്ലാം കൃത്യമായി സശ്രദ്ധം കേള്‍ക്കാനും പരിഹാരങ്ങള്‍ കൈകൊള്ളാനുള്ള സന്നദ്ധതയോടെ മന്ത്രിസഭ അംഗങ്ങളുടെ മുഴുസമയ സാന്നിധ്യം മൂന്നാമത് ലോക കേരള സമ്മേളനം പ്രത്യാശ നല്‍കുന്നുവെന്നും ഐഎംസിസി അഭിപ്രായപ്പെട്ടു. പ്രവാസികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഐഎംസിസി ജിസിസി ചെയര്‍മാനും സൗദി ഐഎംസിസിയുടെ പ്രസിഡന്റുമായ എഎം അബ്ദുല്ല കുട്ടി മേഖല സമ്മേളനത്തില്‍ നേരിട്ടും പൊതു സഭയില്‍ രേഖാമൂലവും അവതരിപ്പിച്ചു.

പ്രവാസികളുടെ വിഷയങ്ങള്‍ പഠിച്ചു പരിഹാരങ്ങള്‍ കണ്ടെത്തന്‍ കൃത്യതയുള്ള പ്രവാസി ഡാറ്റ ഉണ്ടാക്കണം. ഇരുപത്തി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന നോര്‍ക്കയുടെ സംഭാവനകള്‍ വലുതാണെങ്കിലും പ്രവാസ ലോകത്ത് നോര്‍ക്കയുടെ പ്രവര്‍ത്തനം കുറെ കൂടി കാര്യക്ഷമത ഉണ്ടാവേണ്ടതുണ്ട്. ഏതാനും സംഘടനാ നേതൃത്വമായി മാത്രം പരിമിതപ്പെടുന്ന നോര്‍ക്ക സംവിധാനം ലോക കേരള സഭ പ്രതിനിധികളുമായും വിവിധ സംഘടനകളുമായി സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലുള്ള പ്രവസികളിലേക്കും എത്തണം. നിരവധിയായ നിയമ പ്രശ്‌നങ്ങളില്‍ പെട്ടിട്ടുള്ളവരുടെ പ്രശ്‌നങ്ങള്‍ എംബസ്സിയുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കണ്ടെത്താനുള്ള മധ്യവര്‍ത്തിയായി നോര്‍ക്കയുടെ സാന്നിധ്യം ഉണ്ടാവണം.

കൊവിഡ് കാലങ്ങളില്‍ പ്രവാസ ലോകത്ത് മരണമടഞ്ഞവരുടെ സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് പ്രത്യക സാമ്പത്തിക സഹായവും നിര്‍ദ്ധരായ അത്തരം കുടുംബങ്ങളില്‍ നിന്നുള്ള ഒരാള്‍ക്ക് ജോലി നല്‍കി കുടുംബങ്ങള്‍ക്ക് സംരക്ഷനം നല്‍കണം.

കാലാങ്ങളായി ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികളെ ചൂഷണം നല്‍കുന്ന എയര്‍ലൈന്‍ കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കണം, വര്‍ഷങ്ങളായി തുടരുന്ന ഇത്തരം ചൂഷണത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഗൗരവതരമായ ഇടപെടല്‍ അനിവാര്യമാണ്. ഏതാനും വര്‍ഷങ്ങളായി കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാരും ലോക സഭ അംഗങ്ങളും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം, റണ്‍വേ വികസനത്തിനായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തി കോഴിക്കോട് എയര്‍പോര്‍ട്ടിലെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ ആവശ്യമായ തുടര്‍ച്ചയായ നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണം.

വാര്‍ഷിക ജിഡിപിയുടെ 35 ശതമാനത്തോളം പ്രവാസികളുടെ പങ്കാളിത്തമാണെന്നു രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി യൂണിവേഴ്‌സിറ്റി തലത്തില്‍ 'പ്രവാസി ചെയര്‍' സ്ഥാപിക്കണം, രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന സ്രോദസ്സായ പ്രവാസി സമൂഹത്തിന്റെ സംഭാവനകളും വിവിധ രാജ്യങ്ങളിലെ ദശാബ്ദങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് നേടിയ അനുഭവസമ്പത്തും നൈപുണ്ണ്യവും സമൂഹത്തിനും ഇളം തലമുറക്കും പഠിക്കാനും ഉതകുന്ന ഒരു ഗവേഷണ കേന്ദ്രമായി പ്രവാസി ചെയറിനു വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. പ്രവാസികള്‍ കൂടുതലും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ പ്രവാസി ചെയര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സ്ഥാപിക്കണം.

പ്രവാസി പുനരധിവാസത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പുനരധിവാസ ചര്‍ച്ച പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ ഫണ്ട് വിലയിരുത്തിയിട്ടില്ല എന്നതില്‍ തട്ടി മുന്നോട്ടു പോവാത്ത സാഹചര്യം ഉണ്ട്, അത് ഒഴിവാക്കണം, ആവശ്യമായ സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാരില്‍ ചെലുത്തി പരിഹാരം കണ്ടെത്തണം, കേന്ദ്രം കനിയുന്നില്ലങ്കില്‍ കേരള സര്‍ക്കാര്‍ ബദല്‍ സാധ്യതകള്‍ ആരായാണം.

കൊവിഡ് കാലത്തും കോവിടാനന്തരവും തിരിച്ചെത്തിയ ലക്ഷക്കണക്കിന് പ്രവാസികളില്‍ പലരും തിരിച്ചു വരാന്‍ ശ്രമിക്കുന്നവരാണ്. വര്‍ഷത്തിലധികം ജോലിയില്ലാതെ സാമ്പത്തിക പ്രയാസങ്ങളില്‍ കഴിയുന്ന ജോലി തേടി വീണ്ടും പ്രവാസ ജീവിതത്തിനു ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പലിശ രഹിത വായ്പകള്‍ നല്‍കി സഹായിക്കണം. പ്രവാസികളുടെ മക്കളുടെ തുടര്‍ വിദ്യാഭ്യാസത്തിനു സഹായകരമായ സാഹചര്യം സൃഷ്ടിക്കണം.

പ്രവാസികളില്‍ നിന്ന് വിവിധങ്ങളായ സേവനങ്ങള്‍ വഴി സ്വരൂപിച്ച് എംബസികളില്‍ വിനിയോഗിക്കാതെ കിടക്കുന്ന വെല്‍ഫെയര്‍ ഫണ്ട് പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയണം, പ്രവാസ ലോകത്ത് മരണപ്പെടുന്ന പ്രവാസികളുടെ ബോഡി നാട്ടിലെത്തിക്കാന്‍ വലിയ തുക ആവശ്യമായി വരുന്നുണ്ട്, പ്രവാസികള്‍ക്കായുള്ള വെല്‍ഫെയര്‍ ഫണ്ടായി കോടികള്‍ വിനിയോഗിക്കാതെ എംബസികളില്‍ ഉണ്ടെന്നിരിക്കെ അടിയന്തിര സാഹചര്യങ്ങളില്‍ പ്രവാസികള്‍ തന്നെ ഇത്തരം ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തെണ്ട സാഹചര്യം ഒഴിവാക്കണം, ഈ വിഷയം പാര്‍ലിമെന്റ് അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ലോക കേരള സഭ അംഗവും ഐഎംസിസി ജിസിസി കമ്മറ്റി ചെയര്‍മാനുമായ അബ്ദുല്ല കുട്ടി രേഖാമൂലം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it