Latest News

റാങ്ക് ലിസ്റ്റുകളുടെ കാലാവധി; റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി

തിരഞ്ഞെടുപ്പ് പ്രഖ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധിയും ആഗസ്ത് നാലിനു അവസാനിക്കും

റാങ്ക് ലിസ്റ്റുകളുടെ കാലാവധി; റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി
X

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍ഡിസി, അധ്യാപക റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം തുടങ്ങിയത്. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി രണ്ടാഴ്ച്ചക്കകം അവസാനിക്കുന്ന സാഹചര്യത്തിലാണ് സമരം. എന്നാല്‍ റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.


2020 ഓഗസ്റ്റ് നാലിനാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് നിലവില്‍വന്നത്. എന്നാല്‍ ഇതിനിടയില്‍ തെരഞ്ഞെടുപ്പും രണ്ട് ലോക്ക്ഡൗണുകളും കാരണം ചുരുക്കം ഒഴിവുകളിലേക്ക് മാത്രമേ നിയമനം നടന്നിട്ടുള്ളൂ. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള ഒഴിവുകള്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്ത് നാലിനു അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധിയും ആഗസ്ത് നാലിനു അവസാനിക്കും. പൂര്‍ണമായ തോതില്‍ ഒഴിവുകള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ഇവരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.


വിവിധ അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 17 മുതല്‍ അവസാനിക്കുകയാണ്. പ്രൊമോഷന്‍, ഹൈസ്‌കൂളില്‍ നിന്നും ഹയര്‍ സെക്കന്ററിയിലേക്കുള്ള ബൈട്രാന്‍സ്ഫര്‍, തസ്തിക നിര്‍ണയം എന്നിവയിലൂടെയുള്ള ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയതിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. അതേസമയം എന്നാല്‍ കാലാവധി നീട്ടി നല്‍കിയ റാങ്ക് ലിസ്റ്റുകള്‍ ഇനിയും നീട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരാമവധി ഒഴിവുകളില്‍ നിയമനം നടത്താനാണ് തീരുമാനമെന്നും പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.




Next Story

RELATED STORIES

Share it