Latest News

പത്ത് കാരുണ്യഭവനങ്ങള്‍ക്ക് നാളെ തറക്കല്ലിടും

തിരൂര്‍: എ പി ജെ അബ്ദുല്‍ കലാം ചാരിറ്റബിള്‍ ട്രസ്റ്റ് പത്ത് കുടുംബങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന കാരുണ്യഭവനങ്ങള്‍ക്ക് നാളെ (ഞായര്‍ ) തറക്കല്ലിടുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരൂര്‍ നഗരസഭയിലെ ഇരുപത്തിമൂന്നാം ഡിവിഷനിലാണ് കാരുണ്യ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിനായി പോളിടെക്‌നികിന് പടിഞ്ഞാറ് വശമുള്ള 40 സെന്റ് ഭൂമി പത്ത് കുടുംബങ്ങള്‍ക്ക് നാല് സെന്റ വീതം വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ രേഖ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ബിസിനസ്സ്‌കാരനായ കോഹിനൂര്‍ നൗഷാദ് എപി.ജെ ട്രസ്റ്റിന് നല്‍കിയ സ്ഥലമാണിത്.

തിരുര്‍ എസ് എസ്.എം.പോളിടെക്‌നിക് എന്‍.എസ്.എസ് യുണിറ്റുകളുമായി സഹകരിച്ചാണ് വിടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. രേഖകള്‍ കൈ പറ്റിയ അഗതികളും നിലാരംഭരുമായ കുടുംബങ്ങള്‍ക്കുള്ള കാരുണ്യഭവനങ്ങളുടെ തറക്കല്ലിടല്‍ ഞായറാഴ്ച വൈകിട്ട് 3.30 ന് വസ്തുവിന് സമീപം വെച്ച് നടക്കുന്ന ചടങ്ങില്‍ ഇടി.മുഹമ്മറ് ബഷീര്‍ എം പി നിര്‍വഹിക്കും. ചടങ്ങില്‍ സി.മമ്മുട്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. നാര്‍കോട്ടിക് സെല്‍ കോഴിക്കോട് റൂറല്‍ ഡി.വൈ.എസ്.പി അശ്വികുമാര്‍, പ്രശ്‌സ്ത ജീവകാരുണ്യ പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗം എന്നിവര്‍ അതിഥികളാവും.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ, വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി. തിരുര്‍ അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, വൈസ് ചെയര്‍മാന്‍ അഡ്വ ദിനേശ് പുക്കയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഒ റഹ് മത്തുള്ള , ഗായിക അസ്മ ബാവ തുടങ്ങി ജനപ്രതിനിധികള്‍, ഉദ്ധ്യേഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡണ്ട് കെ.ഷെരിഫ, വൈസ് പ്രസിഡണ്ടുമാരായ മുജീബ് താനാളൂര്‍ നാജിറ അഷ്‌റഫ് തിരുര്‍ എസ്.എസ്.എം.പോളിടെക്‌നിക് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.എസ്. നസീമഎന്നിവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it