Latest News

നാലാമത് ബന്ദി കൈമാറ്റം പൂര്‍ത്തിയായി; 183 ഫലസ്തീന്‍കാര്‍ക്ക് മോചനം

നാലാമത് ബന്ദി കൈമാറ്റം പൂര്‍ത്തിയായി; 183 ഫലസ്തീന്‍കാര്‍ക്ക് മോചനം
X

ഗസ: വെടിനിര്‍ത്തല്‍ കരാറിന് ശേഷമുള്ള നാലാമത് ബന്ദി കൈമാറ്റം പൂര്‍ത്തിയായി. 183 ഫലസ്തീന്‍കാരെ ശനിയാഴ്ച ഇസ്രായേല്‍ മോചിപ്പിച്ചതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. മോചിപ്പിച്ചവരെ ഇസ്രായേല്‍ അധികൃതര്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയതായി ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് മേധാവി അബ്ദുല്ല സഗാരി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മോചിതരായവരില്‍ 150 പേര്‍ ഗസയില്‍ നിന്നുള്ളവരും 32 പേര്‍ വെസ്റ്റ് ബാങ്കില്‍ നിന്നുള്ളവരുമാണ്, ഈജിപ്ഷ്യന്‍ പൗരത്വമുള്ള ഒരാളെ ഈജിപ്തിലേക്ക് തിരിച്ചയക്കും.ഇസ്രായേല്‍ വിട്ടയച്ച ഫലസ്തീനികളെ വഹിച്ചുകൊണ്ടുള്ള ബസുകള്‍ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ എത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it