Latest News

യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ നാലാമത് ടീം കേരള യുണൈറ്റഡ് 7ന് കളത്തിലിറങ്ങും

യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ നാലാമത് ടീം കേരള യുണൈറ്റഡ് 7ന് കളത്തിലിറങ്ങും
X

മലപ്പുറം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്(എസ്.യു.എഫ്.സി) ക്ലബ്ബുള്‍പെടുന്ന യൂണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി (കെ.യു.എഫ്.സി) കളിക്കളത്തിലേക്ക്. ടീമിന്റെ പരിശീലനം ജനുവരി 7ന് എടവണ്ണ സീതിഹാജി ഫഌ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. ഗോകുലം കേരള എഫ്.സിയുടേയും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെയും മുന്‍ താരം മലപ്പുറം തൃക്കലങ്ങോട് സ്വദേശി അര്‍ജുന്‍ജയരാജ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മിസോറം താരങ്ങളായ ലാല്‍താന്‍കുമ, ഇസാഖ് വാന്‍ലാല്‍പേക, ഛത്തീസ്ഗഢിലെ സുരേഷ്‌കുമാര്‍, വിദേശ താരമായ ഖാനയിലെ സ്റ്റീഫന്‍ അബീകു, കൂടാതെ ബ്ലാസ്‌റ്റേഴ്‌സ് താരം ഋഷിദത്, മുന്‍ ഹൈദരാബാദ് എഫ്‌സി താരം ഫഹീം അലി, മുഹമ്മദ് ഷഫീര്‍, ബുജൈര്‍ എന്നീ പ്രമുഖര്‍ക്കൊപ്പം മികച്ച മെയ്‌വഴക്കവും മിടുക്കും പ്രകടിപ്പിക്കുന്ന യുവതാരങ്ങളുടെ ഒരു നിര തന്നെ കേരളയൂണൈറ്റഡിന്റെ ഭാഗമായിക്കഴിഞ്ഞു.

ഷെഫീല്‍ഡ് ക്ലബ്ബ് താരങ്ങളുടെ വയസ്സ് ശരാശരി 1,822 ആണ്. ഇതേ അനുപാതം തന്നെയാണ് കേരള യുണൈറ്റഡും സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്് നാട്ടുകാര്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുന്നത് പോലെതന്നെ കെ.യു.എഫ്.സിയും മലയാളികള്‍ക്ക് പരിഗണന നല്‍കുന്നുണ്ട്. ഇപ്പോഴുള്ള താരങ്ങളില്‍ കൂടുതലും 20 വയസ്സിന് താഴേയുള്ളവരാണ്. പുനര്‍നിര്‍മാണത്തിലൂടെ മികച്ച സൗകര്യമുളള സീതിഹാജി സ്‌റ്റേഡിയമാണ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട്. ഹോണ്‍ബില്‍(വേഴാമ്പല്‍) ആണ് ലോഗോ. ഷാജറുദ്ദീന്‍ കോപ്പിലാന്‍ ആണ് പരിശീലകന്‍. താമസിയാതെ വിദേശ കോച്ചും എത്തും.

ഈ സീസണില്‍ കേരള പ്രീമിയര്‍ ലീഗിലേക്കാണ് ടീമിന്റെ തയ്യാറെടുപ്പ്. തുടര്‍ന്ന് ഐലീഗും ഐ.എസ്.എലുമാണ് ലക്ഷ്യം. ഷബീര്‍ മണ്ണാരില്‍ സി.ഇ.ഒ.യും സക്കരിയ കൊടുവേരി മാനേജിങ് ഡയറക്ടറുമാണ്. ഓപറേഷന്‍ മാനേജറായി സൈനുദ്ദീനും ടീം മാനേജറായി ജൂവല്‍ ജോസും ടീമിനൊപ്പമുണ്ട്. കോഴിക്കോട് ക്വാര്‍ട്‌സ് എഫ്.സിയെ ഏറ്റെടുത്താണ് കേരള യൂണൈറ്റഡ് രൂപീകരിച്ചത്.

സൗത്ത് ഇന്ത്യയിലെ മികച്ച റഫറല്‍ ലാബ് ആയ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ആണ് സ്‌പോണ്‍സര്‍. പ്രധാന കേന്ദ്രമായ കോഴിക്കോടിന് പുറമെ ആഫ്രിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ശാഖകളുണ്ട്.

Next Story

RELATED STORIES

Share it