Latest News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; എസ്ഡിപിഐ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; എസ്ഡിപിഐ
X

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്നത് ഇടത് വലത് സര്‍ക്കാറുകളുടെ അവഗണനയാണ് വ്യക്തമാക്കുന്നതാണെന്നും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. നിരാലാംബരായ രോഗികള്‍ക്ക് മതിയായ പരിചരണത്തിനും താമസത്തിനുമുള്ള സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

150 വര്‍ഷം പഴക്കമുള്ള സെല്ലുകളിലാണ് ഇപ്പോഴും രോഗികളെ താമസിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇവിടെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് പിഎസ്‌സി നിയമനം നടത്തിയിട്ട് എന്നത് തന്നെ മാനസിക ആരോഗ്യ കേന്ദ്രത്തോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം അഞ്ചു രോഗികള്‍ ചാടിപ്പോവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോഴാണ് കോടതി നിര്‍ദേശ പ്രകാരം നാല് സെക്യൂരിറ്റി ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായത്.

രോഗം ഭേദമാകുന്നവരെ പുനരധിവാസിപ്പിക്കാനുള്ള സംവിധാനം പോലും സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മതിയായ സൗകാര്യമുള്ള കെട്ടിടം നിര്‍മിക്കാനും ജോലിക്കാരെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ മികച്ച മാനസികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ ഇതാണെങ്കില്‍, മറ്റുള്ളവയുടെ ദുരവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. രോഗികള്‍ വോട്ടു ബാങ്ക് അല്ലാത്തതിനാല്‍ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാറുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് പാര്‍ട്ടി രംഗത്തിറങ്ങുമെന്നും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച ശേഷം വാര്‍ത്താകുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it