Latest News

ക്വാറന്റീന്‍ ചെലവ് പ്രവാസികളില്‍ നിന്ന് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ക്വാറന്റീന്‍ ചെലവ് പ്രവാസികളില്‍ നിന്ന് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ ചെലവ് പ്രവാസികളില്‍ നിന്നുതന്നെ ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കോറോണ വ്യാപനം മൂലം ലോക്ക് ഡൗണിലാകുകയും ജോലിയും ശമ്പളവുമില്ലാതെ നിരാലംബരാവുകയും ചെയ്തതോടെയാണ് പലരും നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരായത്. ഇങ്ങനെ മടങ്ങിവരുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ക്വാറന്റീന്‍ അടക്കമുള്ള ചികില്‍സാ ചെലവുകള്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉറപ്പുനല്‍കിയതുമാണ്.

എന്നാല്‍ അതില്‍നിന്നെല്ലാം സര്‍ക്കാര്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ ഒരു മനസാക്ഷിയുമില്ലാതെ ഇങ്ങനെ ചൂഷണം ചെയ്യാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. കൊവിഡ് 19 മൂലം മൂന്നര മാസത്തോളം ജോലി നഷ്ടപ്പെട്ട് റൂമിലിരിന്ന് സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ കൊള്ളവിലക്ക് ടിക്കറ്റെടുത്താണ് പലരും നാട്ടിലെത്തുന്നത്. അത്തരക്കാരില്‍ നിന്ന് ക്വാറന്റീന്‍ സേവനത്തിന് പണം ഈടാക്കി അവരെ പിഴിയുന്നത് പ്രവാസികളുടെ മുഖത്തടിയാണെന്നും സൗജന്യ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്, ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്, അന്‍സാര്‍ കോട്ടയം, മന്‍സൂര്‍ എടക്കാട് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it