- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളുടെ തിരിച്ചുവരവ്: കുവൈത്തിലെ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ , അടിയന്തിരമായി ചികില്‍സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, മരണവുമായി ബന്ധപ്പെട്ട യാത്രികര്‍ മുതലായ വിഭാഗത്തിലുള്ളവര്‍ ആവശ്യമായ പരിശോധനക്ക് cw.kuwait@mea.gov.in എന്ന വിലാസത്തില്‍ എംബസിക്ക് ഇമെയില്‍ വഴി അയയ്ക്കുന്നത് തുടരാവുന്നതാണെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. യാത്രക്കാരുടെ അപേക്ഷകള്‍ തിരഞ്ഞെടുക്കുന്നതിനും മുന്‍ഗണന നല്‍കുന്നതിനുമുള്ള അധികാരം എംബസിക്ക് മാത്രമായിരിക്കുമെന്നും യാത്രയുമായി ബന്ധപ്പെട്ട് പുറത്തു നിന്നു ലഭിക്കുന്ന ഉറപ്പുകള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ എംബസി ഉത്തരവാദി ആയിരിക്കില്ലെന്നും വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു. അതേപോലെ, എയര്‍ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇടപെടുന്നില്ലെന്നും എംബസി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുമായി ഫോണില്‍ ബന്ധപ്പെടാവുന്നതാണ്. നാട്ടിലേക്ക് പോകുന്നവരുടെ മുന്‍ഗണനാക്രമം അട്ടിമറിച്ച് സീറ്റ് അനുവദിക്കുന്നതില്‍ വ്യാപക ക്രമക്കേട് നടന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എംബസിയില്‍ വളണ്ടിയര്‍ പാസ് ലഭിച്ചവരുടെ നേതൃത്വത്തില്‍ പണം വാങ്ങി സീറ്റ് തരപ്പെടുത്തി കൊടുക്കുന്നത് അടക്കമുള്ള പരാതികളാണ് പുറത്തുവന്നത്. ഇക്കാരണത്താല്‍ രോഗികളും ഗര്‍ഭിണികളും അടക്കമുള്ള നിരവധി പേര്‍ക്കാണ് അവസരം നഷ്ടമായത്. ഇതിനെതിരെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തില്‍ അടക്കം നിരവധി പേര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
cw1.kuwait@mea.gov.in, ടെലിഫോണ്‍: +965 66501391, +965 97610246, +965 97229945
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT