Latest News

സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാന്‍ വര്‍ഗീയ ശക്തികള്‍ക്കാവില്ലെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍

സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാന്‍ വര്‍ഗീയ ശക്തികള്‍ക്കാവില്ലെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍
X

തിരുവനന്തപുരം: ഐ.സി. എച്ച് ആര്‍ നിഘണ്ടു പുനപ്പരിശോധിക്കാന്‍ പാനലിനെ വെച്ചതും പാനല്‍ നിര്‍ദ്ദേശിച്ച പ്രകാരം 387 സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും രക്തസാക്ഷികളെ അവഹേക്കലാണെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. മലബാര്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമാണ്. അനേകം പേരാണ് രക്തസാക്ഷികളായത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ് ലിയാരും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി അവരുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷികളായവരാണ്. മലബാര്‍ കലാപത്തിനെ വര്‍ഗീയതയുടെ മുഖംകൊടുത്ത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍ ചരിത്രത്തെ എത്ര തന്നെ വികലമാക്കാന്‍ ശ്രമിച്ചാലും ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നിന്നും ഇവരെ ഒഴിവാക്കാന്‍ കഴിയില്ലായെന്നും കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കമാല്‍ എം മാക്കിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ എം താജുദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ സി ഐ പരീദ് എറണാകുളം, ഡോ. ജഹാംഗീര്‍ തിരുവനന്തപുരം, മാവൂടി മുഹമ്മദ് ഹാജി, റ്റി.എച്ച്. എം ഹസന്‍ ആലപ്പുഴ, നൗഷാദ് വാരിക്കാടന്‍ ഇടുക്കി, പറമ്പില്‍ സുബൈര്‍, അബ്ദുല്‍ ജലീല്‍ മുസലിയാര്‍, സലീം വളളികുന്നം, മേഖല ചെയര്‍മാന്‍മാര്‍ ഡോ ഖാസിമുല്‍ ഖാസിമി, തമ്പികുട്ടി ഹാജി പാറത്തോട്, ഷാജി പള്ളം, ജില്ലാ പ്രസിഡന്റ്മാര്‍ അഡ്വ. പാച്ചല്ലൂര്‍ നജ്മുദ്ദീന്‍, നിസാം കുറ്റിയില്‍, അബ്ദുല്‍ കരീം തെക്കേത്ത്, നസീര്‍ പുന്നക്കല്‍ , എം. ബി അമീന്‍ഷാ കോട്ടയം, ഹൈദ്രോസ്, ഇല്യാസ് ജാഫ്‌ന തൃശൂര്‍, അഡ്വ. നൂറുദ്ദീന്‍ മുസലിയാര്‍ കോഴിക്കോട്, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, ഇസ്മയില്‍ ദാരിമി കണ്ണൂര്‍, ഇര്‍ഷാദ് അഞ്ചല്‍ എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it