Latest News

കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു
X

താനൂര്‍: മലപ്പുറം പുത്തനത്താണി ദറസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി റാഫിയുടെ മകന്‍ മുഹമ്മദ് ദര്‍വേസ് (15)നെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് പോലിസ് രക്ഷിച്ചത്. പോലിസ് പ്രതിയെ കയ്യോടെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഏതാനും ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പോലിസില്‍ പരാതിയും നല്‍കിയിരുന്നു. സോഷ്യല്‍മീഡിയവഴി പ്രചാരണവും നടത്തി.

Next Story

RELATED STORIES

Share it