Latest News

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചത്തേക്ക് നീട്ടിയതായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അതിനര്‍ത്ഥം മെയ് 10 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നാണ്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,000 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 32.69 ശതമാനമാണ്. ഇന്ന് മാത്രം 375 പേര്‍ മരിച്ചു.

ഡല്‍ഹി കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ ലോക്ക് ഡൗണിലാണ്.

ഏപ്രില്‍ 30ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ മാത്രം പന്ത്രണ്ടോളം പേര്‍ മരിച്ചിരുന്നു. മരണത്തില്‍ കെജ്രിവാള്‍ അനുശോചനമറിയിച്ചു.

എന്തുനടപടി സ്വീകരിച്ചും ഡല്‍ഹിയിലേക്ക് 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it