Latest News

സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് നല്‍കിയിരുന്ന മുന്‍കൂര്‍ അനുമതി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് നല്‍കിയിരുന്ന മുന്‍കൂര്‍ അനുമതി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
X

മുംബൈ: കേസുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നല്‍കിയിരുന്ന എല്ലാ പൊതു അനുമതികളും മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കി. പുതിയ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാന്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഓരോ കേസിനും പ്രത്യേക പ്രത്യേകം അനുമതിയും തേടേണ്ടിവരും. 1946ല്‍ സിബിഐ രൂപീകരിച്ചത് ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് അനുസരിച്ചാണെന്നും അത് സംസ്ഥാനത്തിന് ബാധകമല്ലെന്നുമാണ് അനുതി നിഷേധിച്ചതിനു കാരണണായി ഉദ്ദവ് താക്കറെ ചൂണ്ടിക്കാട്ടിയത്.

സിബിഐ സാധാരണ സംസ്ഥാന അടിസ്ഥാനത്തില്‍ മൂന്നു തരം കേസുകളാണ് കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍, സംസ്ഥാനത്തെ പൊതുമേഖലയിലെ ജീവനക്കാര്‍ നടത്തുന്ന അഴിമതികള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ബാങ്കിങ് കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, അട്ടിമറി, ചാരവൃത്തി, മയക്കുമരുന്ന്, കൊലപാതകങ്ങള്‍, കൊള്ള തുടങ്ങിയവയാണ് അവ.

റിപബ്ലിക്ക് ടിവി പ്രതിയായ ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐ ഏറ്റെടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശിലെ ടിആര്‍പി കേസ് ഇതിനകം സിബിഐ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് നടന്‍ രജ്പുത്തിന്റെ കേസും സിബിഐ ഏറ്റെടുത്തേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുന്നു.

സിബിഐ മികച്ച അന്വേഷണ ഏജന്‍സിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ രാഷ്്ട്രീയ സമ്മര്‍ദ്ദത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ് മുഖ് പറഞ്ഞു. സുപ്രിംകോടതിയുടെ കൂട്ടിലടച്ച തത്തയെന്ന പരാമര്‍ശവും മന്ത്രി ഉദ്ധരിച്ചു.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കനത്ത വടം വലിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

Next Story

RELATED STORIES

Share it