Latest News

പൊതുവിദ്യാഭ്യാസ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് റവന്യൂ മന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് റവന്യൂ മന്ത്രി
X

തൃശൂര്‍: വിദ്യാലയങ്ങളുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷിതമായി നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി എച്ച് എസ് എസ് പീച്ചി സ്‌കൂളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ കൃത്യമായ ഇടപെടലാണ് വിദ്യാലയങ്ങളില്‍ കൊവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം ഒരുക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പി ടി എ പ്രസിഡന്റ് ചാക്കോ അബ്രഹാം അധ്യക്ഷനായ ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പാള്‍ കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു തോമസ്, അധ്യാപകര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it