- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയുധം കൊണ്ട് മാത്രമല്ല, അധികാരം കൊണ്ടും സിപിഎം കൊല ചെയ്യുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട്

പൊന്നാനി: അനുവിന്റെ ആത്മഹത്യ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കൊലപാതകമാണെന്നും ആയുധം കൊണ്ട് കൊല ചെയ്യുന്ന സിപിഎം അധികാരം കൊണ്ടും കൊല ചെയ്യുകയാണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പിഎസ്‌സി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്റെ വസതിയിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ക്രൂരതയെ നിസ്സാരവത്കരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു മനുഷ്യജീവിക്കും സാധിക്കില്ല. ദിനരാത്രങ്ങള്‍ കഷ്ടപ്പെട്ട് പട്ടിണിയോട് മല്ലിട്ട് നിരവധി പരീക്ഷകള്‍ എഴുതിയാണ് പലരും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ഇത്രയധികം ദുഷ്‌കരമായ കടമ്പ കടന്ന് നിയമനത്തിനായി കാത്തു നിന്നവര്‍ക്ക് കാണേണ്ടി വന്നത് ഈ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളാണ്. തനിക്ക് ലഭിക്കേണ്ട തന്റെ അവകാശമായ കസേരയില്‍ മന്ത്രി ബന്ധുവും പാര്‍ട്ടി മിത്രങ്ങളും കയറിയിരിക്കുമ്പോള്‍ അത് നോക്കിനില്‍ക്കുന്ന ഏത് ഉദ്യോഗാര്‍ത്ഥിയുടെ ഹൃദയമാണ് പിടഞ്ഞു പോകാതിരിക്കുക. ഇത് കൊലപാതാകമാണ്. പ്രതി പിണറായി സര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാരിസ് പൂക്കോട്ടൂര്‍, സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ്, ഭാരവാഹികളായ കെ.എം ഇസ്മായില്‍, റാഷിദ് കോക്കൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫര്‍ഹാന്‍ ബിയ്യം, നദീം ഒള്ളാട്ട്, എ.വി.നബീല്‍, ജസീല്‍ പറമ്പന്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; കോണ്ഗ്രസ്...
28 March 2025 8:05 AM GMTരാജ്യ തലസ്ഥാനത്ത് വലിയ ബാനറുകള് സ്ഥാപിച്ച സംഭവം; കെജ്രിവാളിനെതിരേ...
28 March 2025 7:43 AM GMTമ്യാന്മറില് ഭൂകമ്പം; റിക്ടര് സ്കെയിലില് 7.7 മുതല് 6.4 വരെ...
28 March 2025 7:28 AM GMTകോഴിക്കോട് 13 കാരന് സൈനിക സ്കൂള് ഹോസ്റ്റലില് നിന്ന് ചാടിപ്പോയി;...
28 March 2025 7:12 AM GMTകര്ഷക നേതാവ് ദല്ലേവാള് അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു
28 March 2025 7:09 AM GMTഎമ്പുരാന് സിനിമയുടെ ഉള്ളടക്കം ; ബിജെപിയില് ആശയക്കുഴപ്പം; സിനിമ...
28 March 2025 6:41 AM GMT