Latest News

ഹിന്ദുക്കളുടേത് സത്യത്തിന്റെ പാത; ഹിന്ദുത്വം കപടമതവാദികള്‍; രാഹുല്‍ ഗാന്ധി

ഹിന്ദുക്കളുടേത് സത്യത്തിന്റെ പാത; ഹിന്ദുത്വം കപടമതവാദികള്‍; രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ പിന്തുടരുന്നത് സത്യത്തിന്റെ പാതയാണെന്നും എന്നാല്‍ ഹിന്ദുത്വം മതത്തിന്റെ മുഖംമൂടിയുമായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുത്വയെയും ഹിന്ദുമതത്തെയും തമ്മില്‍ വേര്‍തിരിച്ചുകാണണമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമ ക്ഷേത്രത്തിനു ചുറ്റും ഹിന്ദുത്വര്‍ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ഹിന്ദുക്കളുടേത് സത്യത്തിന്റെ പാതയാണ്. എന്നാല്‍ഹിന്ദുത്വം മതത്തിന്റെ മുഖംമൂടിയുമായാണ് നടക്കുന്നത്-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയതു.

നിരവധി ബിജെപി നേതാക്കളും യുപി സര്‍ക്കാരിലെ പ്രമുഖരും അയോധ്യയ്ക്കും ചുറ്റും തുച്ഛ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നായിരുന്നു വാര്‍ത്ത.

യുപി സര്‍ക്കാരിലെ നിരവധി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല.

Next Story

RELATED STORIES

Share it