- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാംസങ് ഫാക്ടറിയില്‍ പണിമുടക്കിയ 250 ഓളം തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ചെന്നൈ സാംസങ് പ്ലാന്റിലെ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിലാണ്

ചെന്നൈ: ശ്രീപെരുമ്പത്തൂര്‍ സാംസങ് ഫാക്ടറിയില്‍ പണിമുടക്കിയ 250 ഓളം തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും പൊലിസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ചെന്നൈ സാംസങ് പ്ലാന്റിലെ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിലാണ്.പണിമുടക്കിനെതിരായ നിലപാട് സ്വീകരിച്ച പൊലിസ് സമര പന്തല്‍ സ്വകാര്യഭൂമിയിലാണെന്ന് കാണിച്ച് പൊളിച്ച് നീക്കുകയും ചെയ്തു. പിന്നാലെ പൊലിസിന്റെ നടപടികളെ അവഗണിച്ച് തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയും ദൂരെ മാറി മറ്റൊരു സമരപന്തല്‍ നിര്‍മിക്കുകയും ചെയ്തു സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളില്‍ പത്ത് പേരെ പൊലിസ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയായിരുന്നു.
ഇന്നലെ പണിമുടക്ക് നടക്കുന്ന സ്ഥലത്ത് പൊലിസെത്തി തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായിരുന്നു. സംഘര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു.
RELATED STORIES
തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
6 Jun 2025 9:13 AM GMTസി വി കുഞ്ഞീന്‍ മാസ്റ്റര്‍ അന്തരിച്ചു
6 Jun 2025 7:01 AM GMTവിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരേ പോക്സോ...
6 Jun 2025 4:23 AM GMTലഹരി-സെക്സ് മാഫിയക്കെതിരെ പോലിസ് ശക്തമായ നിയമനടപടി സ്വീകരിക്കണം:...
6 Jun 2025 4:16 AM GMTവിഷക്കൂണ് കഴിച്ച് ആറ് പേര് ആശുപത്രിയില്‍
6 Jun 2025 2:54 AM GMTജൂണിലെ റേഷന്‍ ഇന്ന് ഉച്ചയ്ക്കു ശേഷം
6 Jun 2025 2:26 AM GMT