Latest News

പുസ്തക വിവാദം: കേസിൽ അന്വേഷണം അവസാനിപ്പിച്ച് പോലിസ്

പുസ്തക വിവാദം: കേസിൽ അന്വേഷണം അവസാനിപ്പിച്ച് പോലിസ്
X

തിരുവനന്തപുരം:ഇ പിയുടെ പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാനിപ്പിച്ച് പോലിസ്. കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകേണ്ടെന്നാണ് പോലിസ് നിലപാട്. ഡിസി ബുക്സ് മുൻ എഡിറ്റർ എ വി ശ്രീകുമാർ മാത്രമാണ് പ്രതി.

സർക്കാറിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്ന കാര്യങ്ങൾ ഇപിയുടെ പുസ്തകത്തിലുണ്ടെന്ന വെളിപ്പെടുത്തലിനേ തുടർന്നാണ് വിവാദം തിരികൊളുത്തിയത്. സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പറഞ്ഞ് ഇ പി ജയരാജൻ പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കോട്ടയം ഈസ്റ്റ് പോലിസ് കേസിൽ അന്വേഷണം ആരാഭിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it