Latest News

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള മരുന്ന് പോപുലര്‍ ഫ്രണ്ട് കൈമാറി

പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് കാവനൂരില്‍ നിന്നും മരുന്ന് കാവനൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമിനി ഏറ്റുവാങ്ങി പരിവാര്‍ കാവനൂര്‍ പഞ്ചായത്ത് കോഡിനേറ്റര്‍ ശോഭനക്ക് കൈമാറി.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള മരുന്ന് പോപുലര്‍ ഫ്രണ്ട് കൈമാറി
X

മലപ്പുറം: കാവനൂരിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സ്ഥിരമായി കഴിച്ച്‌കൊണ്ടിരിക്കുന്ന 50,000ത്തോളം രൂപ വിലവരുന്ന മരുന്നുകള്‍ 'കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റിന്റെ' ഭാഗമായി മാനസികവെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ കാവനൂര്‍ പരിവാര്‍ കമ്മിറ്റിക്ക് പോപുലര്‍ ഫ്രണ്ട് സൗജന്യമായി നല്‍കി. കാവനൂര്‍പരിവാര്‍ കമ്മറ്റി സഹായമഭ്യര്‍ത്ഥിച്ച് അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് നല്‍കിയത്.

പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് കാവനൂരില്‍ നിന്നും മരുന്ന് കാവനൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമിനി ഏറ്റുവാങ്ങി പരിവാര്‍ കാവനൂര്‍ പഞ്ചായത്ത് കോഡിനേറ്റര്‍ ശോഭനക്ക് കൈമാറി. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു.

പരിവാര്‍ കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍ ബാബു, പരിവാര്‍ പഞ്ചായത്ത് പ്രസിഡന്റ് അബുദുര്‍ റഷീദ്, പരിവാര്‍ മലപ്പുറം ജില്ലാ കോഡിനേറ്റര്‍ ജാഫര്‍ ചാളക്കണ്ടി, തവരക്കാടന്‍ മുഹമ്മദ് സംസാരിച്ചു.

Next Story

RELATED STORIES

Share it