- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത് സംബന്ധിച്ച് ഉന്നതതല യോഗംചേര്ന്നിരുന്നു.
അഫാഗാനിലെ എംബസി ഉദ്യോഗസ്ഥരടക്കമുള്ള 120 പേരെ ഇന്ന് രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. അവരെ വഹിച്ചുകൊണ്ടുള്ള വിമാനം യുഗറാത്തിലെ ജാംനഗറിലെ വ്യമസേന എയര്‍ബേസിലാണ് ഇറങ്ങിയത്. ജാംനഗറിലെത്തിയവര്ക്ക് എല്ലാ വിധ സുരക്ഷയും ഒരുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യയുടെ സി 17 എയര്‍ക്രാഫ്റ്റില്‍ അഫാനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. കാബൂളില്‍ തിരക്കു കൂടിയതിനാല്‍ തജാകിസ്താനിലെ ഐനി എയര്‍ ബേസിലാണ് വിമാനം ഇറക്കിയിരുന്നത്.
അഫ്ഗാനിസ്താനില്‍ നിന്ന് കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ വിമാനം വാടകക്കെടുക്കാനും ആലോചനയുണ്ട്.
കാബൂളിലെ ഇന്ത്യന്‍ എംബസി ഇതുവരെയും അടച്ചുപൂട്ടിയിട്ടില്ല. പ്രാദേശിക ജോലിക്കാരെ വച്ച് കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
ഇതുവരെ 1,650 പേരാണ് തിരികെയെത്താന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
RELATED STORIES
നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
11 May 2025 5:49 AM GMTകശ്മീർ പരിഹാരത്തിന് ഇന്ത്യക്കും പാകിസ്താനുമൊപ്പം പ്രവര്‍ത്തിക്കുമെന്ന് ...
11 May 2025 5:42 AM GMTഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം; ചെന്നൈയിൽ മഹാറാലി
11 May 2025 5:37 AM GMTഅബ്ദുല്‍ കലാമിനെ തല്ലിക്കൊന്ന സംഭവം: രണ്ടു പേര് അറസ്റ്റില്‍
11 May 2025 2:41 AM GMTരണ്ട് വയസുകാരന് നീന്തല്‍കുളത്തില്‍ വീണുമരിച്ചു
11 May 2025 2:13 AM GMT123 കഴുകന്മാര് വിഷം അകത്ത് ചെന്ന് ചത്തു
11 May 2025 2:09 AM GMT