Latest News

രാംനവമി ആഘോഷകാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

രാംനവമി ആഘോഷകാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി
X

ന്യൂഡവല്‍ഹി: രാംനവമി ആഘോഷങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ കൊവിഡ് ആരോഗ്യമാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്ന അഭ്യര്‍ത്ഥനയോടെ പ്രധാനമന്ത്രി രാജ്യത്തെ ഹിന്ദുക്കള്‍ക്ക് നവമി ആശംസകള്‍ അര്‍പ്പിച്ചു. ജനങ്ങള്‍ യഥാവിധിയും ഔചിത്യത്തോടും പെരുമാറണമെന്നാണ് ശ്രീരാമദേവന്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''രാംനവമി ആശംസകള്‍, ഭഗവാന്‍ രാമന്റെ അനുകമ്പ തുടര്‍ന്നും എല്ലാ ജനങ്ങള്‍ക്കും ലഭിക്കുമെന്ന് ആശംസിക്കുന്നു. രാമന്‍ നീണാല്‍ വാഴട്ടെ''- പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

''ഇന്ന് രാമനവമിയാണ്. ഔചിത്യത്തോടെയും യഥാവിധിയും പെരുമാറണമെന്നാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമഭഗവാന്‍ പഠിപ്പിക്കുന്നത്. ഇത് കൊറോണ പ്രതിസന്ധിയുടെ കാലമാണ്. കൊറോണ വൈറസിനെ ഒഴിച്ചുനിര്‍ത്താനാവശ്യമായ നടപടികള്‍ പാലിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു''- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ പ്രതിസന്ധിക്കാലത്ത് രാജ്യത്തെ ലോക്ക് ഡൗണില്‍ നിന്ന് രക്ഷിക്കുകയാണ് പ്രധാനം. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാണ് അഭികാര്യം. ലോക്ക് ഡൗണ്‍ അവസാന ആശ്രയമെന്ന നിലയില്‍ മാത്രമേ നടപ്പാക്കാവൂ എന്ന് പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it