- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കീഴുപറമ്പ് പഞ്ചായത്തിലെ പൊതുകിണര്‍ ഭൂമിയിലേക്ക് താഴ്ന്നു
അരീക്കോട്: അരീക്കോട് വര്‍ഷങ്ങള്‍ പഴക്കമുള്ള പഞ്ചായത്ത് കിണര്‍ പൂര്‍ണമായും ഭൂമിയിലേക്ക് താഴ്ന്നു. കീഴുപറമ്പ് പഞ്ചായത്തിന്റെ കീഴിലുള്ള കുനിയില്‍ ഇരുമാന്‍ കടവ് റോഡിലെ കിണറാണ് പത്ത് മീറ്റര്‍ ആഴത്തില്‍ താഴ്ന്നു പോയത്. 23 വീട്ടുകാര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്ന കിണറാണ് ഇന്നലെ കാലത്ത് പത്തോടെ താഴ്ന്നുപോയത്. നല്ല മഴയുള്ളസമയത്ത് താഴ്ന്ന് പോയതിനാല്‍ മോട്ടോറുകളെല്ലാം നശിച്ചിട്ടുണ്ട്.
സംഭവസ്ഥലം ജിയോളജി, ഫയര്‍ഫോഴ്‌സ്, റവന്യൂ പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ സന്ദര്‍ശിച്ചു. മോട്ടോറുകള്‍ എടുക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ ശ്രമം വിഫലമായിരിക്കുകയാണ്. ഒരിക്കല്‍ കൂടി ശ്രമിക്കാമെന്ന് നിലമ്പൂര്‍ ഫയര്‍ ഓഫീസര്‍ ഗഫൂര്‍ പറഞ്ഞു. ആള്‍മറയും നെറ്റും താഴ്ചയില്‍ തകര്‍ന്നിട്ടുണ്ട്. കിണറിന്റെ രണ്ട് മീറ്റര്‍ ചുറ്റളവില്‍ ഇടിച്ചിലും അനുഭവപ്പെടുന്നുണ്ട്. കിണര്‍ മണ്ണിട്ട് മൂടാനാണ് ജിയോളജി വകുപ്പ് പഞ്ചായത്തിന് നല്‍കിയ നിര്‍ദേശം. മണ്ണ് കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ കൂടുതല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതാണ് കിണര്‍ താഴ്ന്നതാണെന്നാണ് വിദഗ്ധ അഭിപ്രായം. കൂടുതല്‍ പരിശോധന തുടരുമെന്ന് ബന്ധപെട്ടവര്‍ പറഞ്ഞു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT