- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'രാജകുടുംബ'ത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പൊയ്ക്കൂടേ
കേരളത്തില്‍ ഇപ്പോള്‍ നമ്മള്‍ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്മാരുണ്ട്, അല്ലേ?
ജനാധിപത്യ ഭരണവും മനുഷ്യര്‍ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവില്‍ വന്നിട്ട് 71 വര്‍ഷമായിട്ടും 'രാജകുടുംബ'വും പരിഗണനയും ഒക്കെ ഇപ്പോഴുമുണ്ട്. അതില്ലെന്ന് ആരും പറയരുത്. 800 ലധികം കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വെച്ചു കൊടുക്കുന്ന ആചാരമാണ്, ആചാരം തുടങ്ങിയത് 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എന്നൊക്കെ വാര്‍ത്തകളില്‍ കാണുന്നു. പ്രതിമാസം 2500 രൂപ.
'ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സാമൂതിരി രാജവംശത്തിനു ഒരുപാട് നഷ്ടമുണ്ടായി, അവരുടെ ഭൂമി പോയി, അതിന്റെ നഷ്ടപരിഹാരമായി കണ്ടാല്‍ മതി' എന്നൊക്കെയാണ് അന്നത്തെ ന്യായീകരണങ്ങള്‍. രാജവംശ ഫാന്‍സ് ഒക്കെ ന്യായീകരിച്ചിട്ടുണ്ട്. അത്തരം വാദങ്ങള്‍ നുണയാണെന്നു ചരിത്രകാരന്മാര്‍ അന്നേ പറഞ്ഞ റിപ്പോര്‍ട്ടുകളും ലഭ്യമാണ്. പ്രിവി പേഴ്‌സ് ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയത് പാഠപുസ്തകത്തില്‍ നമുക്ക് പഠിക്കാനുണ്ട്. ജനാധിപത്യ ഇന്‍ഡ്യയില്‍ ഇത് തിരിച്ചു കൊണ്ടുവന്നതും സ്‌കൂള്‍ പാഠപുസ്തകത്തില്‍ കൊണ്ടുവരേണ്ടതല്ലേ?
മറ്റു നിരവധി നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങള്‍ ഉണ്ടല്ലോ.. അവരുടെ താവഴിയിലും കാണുമല്ലോ നൂറുകണക്കിന് 'രാജകുടുംബാംഗങ്ങള്‍'. എല്ലാവര്‍ക്കും ഇതുപോലെ ബജറ്റില്‍ പണം വകയിരുത്തി പ്രത്യേക അലവന്‍സ് കൊടുക്കുന്ന ഒരു കേസ് നടത്തിയാലോ ന്നാ? പന്തളം രാജാവിനെ ഒക്കെ അപേക്ഷകരാക്കാം. ന്തേയ്?
കേരളത്തില്‍ ഇപ്പോള്‍ നമ്മള്‍ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്മാരുണ്ട്, അല്ലേ? 'രാജകുടുംബ'ത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പൊയ്ക്കൂടെ എന്ന ചോദ്യം ബാക്കിയുണ്ട്. കേരള സര്‍ക്കാരിന് പ്രതിവര്‍ഷം 2.5 കോടിരൂപ ചീള് കേസാണ്. പക്ഷെ ഇതിലൂടെ ഒരു സ്‌റ്റേറ്റ് acknowledge ചെയ്യുന്ന ഫ്യുഡല്‍ ചരിത്രത്തിന്റെ അവശിഷ്ടമുണ്ടല്ലോ, അതീ ജനാധിപത്യത്തെ ഒരുനാള്‍ തിരിഞ്ഞു കുത്തും. അതിനു കൊടുക്കേണ്ടി വരുന്ന വില ഇതിലുമേറെ വലുതായിരിക്കും.
RELATED STORIES
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
28 Nov 2024 5:16 AM GMTലബ്നാനിലെ ഇസ്രായേല്‍ അധിനിവേശത്തെ തുരത്തി വിജയം നേടിയെന്ന് ഹിസ്ബുല്ല; ...
28 Nov 2024 5:02 AM GMTആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ രൂപ വ്യതിയാനം; നാലു...
28 Nov 2024 4:01 AM GMTതിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു
28 Nov 2024 3:43 AM GMTആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട്...
28 Nov 2024 1:43 AM GMTലൈംഗികപീഡന പരാതി: കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് ഇന്ന്...
28 Nov 2024 1:39 AM GMT