Latest News

കാപ്പി കൃഷിയില്‍ വന്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി സൗദി കൃഷി മന്ത്രാലയം

കാപ്പി കൃഷിയില്‍ വന്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതായി സൗദി കൃഷി മന്ത്രാലയം
X

റിയാദ് : കാപ്പി കൃഷി മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. മൂന്നു വര്‍ഷത്തിനിടെ രണ്ടര ലക്ഷം കാപ്പി ചെടികളാണ് പുതുതായി വളര്‍ത്തിയത്. 2017 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒന്നര ലക്ഷത്തോളം കാപ്പി ചെടികള്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ കാപ്പി ചെടികളുടെ എണ്ണം നാലു ലക്ഷമായി ഉയര്‍ന്നു. ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളിലാണ് കാപ്പി കൃഷിയുള്ളത്.


ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം മൂന്നു ലക്ഷത്തിലേറെ കാപ്പി തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും സൗദിയിലെ ഏറ്റവും വലിയ കാപ്പി എക്‌സിബിഷനും കാപ്പി ഫാക്ടറിയും അല്‍ബാഹയിലെ കാപ്പി വികസന നഗരിയില്‍ ആരംഭിക്കും. വിവിധ പ്രവിശ്യകളിലെ 60 കാപ്പി തോട്ടങ്ങള്‍ മോഡല്‍ കൃഷിയിടങ്ങളാക്കി മാറ്റിയിട്ടുണ്ട്.


ജിസാനിലെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാപ്പി ഗവേഷണ യൂനിറ്റ് ആരംഭിച്ചിട്ടുണ്ട്. കാപ്പി കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കല്‍, മഴവെള്ള സംഭരണ സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍, ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റിനു കീഴില്‍ സൗദിയിലെ ആദ്യ പദ്ധതിയായി കാപ്പി കൃഷി പദ്ധതി അംഗീകരിക്കുന്നതിന് കരാര്‍ ഒപ്പുവെക്കല്‍ എന്നിവ അടക്കമുള്ള പദ്ധതികളിലൂടെയാണ് കാപ്പി കൃഷിക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്.




Next Story

RELATED STORIES

Share it