Latest News

കലശമലയില്‍ ഇക്കോ ടൂറിസം രണ്ടാംഘട്ട വികസനത്തിന് തുടക്കം

കലശമലയില്‍ ഇക്കോ ടൂറിസം രണ്ടാംഘട്ട വികസനത്തിന് തുടക്കം
X

തൃശൂര്‍: ജില്ലയുടെ ടൂറിസം കാഴ്ചകള്‍ക്ക് പുതിയ മാനം നല്‍കുന്ന കുന്നംകുളം, കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 ഏക്കര്‍ 60 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കാണ് തുടക്കം കുറിച്ചത്. പ്രദേശത്തേയ്ക്കുള്ള റോഡ് വികസനത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ നടപടി ഈ വര്‍ഷം പൂര്‍ത്തീകരിക്കും. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ ജനറലിനാണ് സ്ഥലം ഏറ്റെടുക്കല്‍ ചുമതല. ജൂലൈ മാസം അവസാനത്തോടെ പദ്ധതിയുടെ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടും ലഭ്യമാകും. കുന്നംകുളം താലൂക്കിലെ അകതിയൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ടൂറിസം വികസനത്തിനായി ഏറ്റെടുക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തികളുടെ നടത്തിപ്പിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ കണ്ടിജന്‍സി ചാര്‍ജ്ജായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ ജനറലിന് കൈമാറിയിരുന്നു. കുന്നംകുളം, അകതിയൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന കലശമല ജൈവ വൈവിധ്യങ്ങളാലും ചരിത്ര സ്മൃതികളാലും പ്രസിദ്ധമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള പ്രദേശം എന്ന പ്രത്യേകത കൂടി കലശമലയെ ശ്രദ്ധേയമാക്കുന്നു. ചൊവ്വന്നൂര്‍, പോര്‍ക്കുളം ഗ്രാമ പഞ്ചായത്തുകളിലായി 2.64 ഏക്കര്‍ സ്ഥലത്താണ് ഈ ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്നത്.

Next Story

RELATED STORIES

Share it