Latest News

മാളയില്‍ കേടുപാടുകളില്ലാത്ത റോഡിന്റെ പാര്‍ശ്വഭിത്തി പൊളിച്ചു; അവശിഷ്ടങ്ങള്‍ തോട്ടില്‍ ഉപേക്ഷിച്ചു

മാളയില്‍ കേടുപാടുകളില്ലാത്ത റോഡിന്റെ പാര്‍ശ്വഭിത്തി പൊളിച്ചു; അവശിഷ്ടങ്ങള്‍ തോട്ടില്‍ ഉപേക്ഷിച്ചു
X

മാള: മാളയില്‍ കരാറുകാരന്‍ കേടുപാടുകളില്ലാത്ത റോഡിന്റെ പാര്‍ശ്വഭിത്തി പൊളിച്ചു കെട്ടുകയും കല്ലും മണ്ണും തോട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. മാള പൂപ്പത്തി റോഡില്‍ കണ്ണന്‍ചിറയിലെ കെഎല്‍ഡിസി തോടിനോട് ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പാര്‍ശ്വഭിത്തിയുടെ ഒരു ഭാഗമാണ് പൊളിച്ച് കോണ്‍ഗ്രീറ്റ് ഭിത്തി നിര്‍മ്മിച്ചത്. നാട്ടുകാര്‍ പരാതി നല്‍കിയതോടെ കരാറുകാരന്‍തന്നെ തോട്ടില്‍ ഉപേക്ഷിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു.

കേടുപാടുകള്‍ ഇല്ലാത്ത കെട്ട് പൊളിച്ചു കെട്ടുന്നതു കണ്ട് പൊതുപ്രവര്‍ത്തകനായ മാള പള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്താണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ പൊളിച്ച അവശിഷ്ടങ്ങള്‍ മാറ്റാതെയാണ് പണി നിര്‍ത്തിപ്പോയത്. ഇത് വര്‍ഷക്കാലങ്ങളില്‍ തോട്ടിലെ ജല ഒഴുക്കിനെ സാരമായി ബാധിക്കുമെന്ന് ഷാന്റി ജോസഫ് തട്ടകത്ത് വീണ്ടും പരാതിപ്പെട്ടു. തുടര്‍ന്നാണ്

കഴിഞ്ഞ ദിവസം കരാറുകാരന്‍തന്നെ മണ്ണ്മാന്തിയുടെ സഹായത്തോടെ തോട്ടിലെ കല്ലും മണ്ണും നീക്കം ചെയ്തു.

Next Story

RELATED STORIES

Share it