Latest News

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ അച്ഛന്‍ മരിച്ചു

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ അച്ഛന്‍ മരിച്ചു
X

ഫോട്ടോ: മരിച്ച ഗിരീഷ്

കോഴിക്കോട്: മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. ഭാര്യയുമായി അകന്ന് സഹോദരിമാരുടെ വീട്ടിലാണ് ഗിരീഷ് താമസിച്ചിരുന്നത്. സഹോദരിമാരുടെ വീട്ടിലെത്തിയാണ് മകന്‍ സനല്‍ ഗിരീഷിനെ മര്‍ദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.

മര്‍ദ്ദനത്തെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ തുടരവെയാണ് മരണം. ആശുപത്രിയില്‍ എത്തിച്ച പിതാവിനെ കാണാന്‍ സനല്‍ എത്തിയിരുന്നതായാണ് വിവരം. എന്നാല്‍ ഇന്ന് പിതാവിന്റെ മരണവിവരം അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പോലിസ് അന്വോഷണം ആരംഭിച്ചു.


Next Story

RELATED STORIES

Share it