Latest News

നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു

.ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്ക് മരം സ്ഥിതിചെയ്യുന്ന കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലമാണ് തകര്‍ന്നത്.

നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു
X

നിലമ്പൂര്‍: നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു. ചാലിയാറിനു കുറുകെയുള്ള തൂക്കുപാലത്തിന മുകളിലൂടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതാണ് പാലം തകരാന്‍ കാരണമായത്.


2019ലെ പ്രളയത്തില്‍ കേടുവന്ന തൂക്കുപാലം




ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്ക് മരം സ്ഥിതിചെയ്യുന്ന കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ഇതോടെ അമരപ്പലം, ആനന്തല്‍, എടക്കോട് കോളനികളിലുള്ള മുപ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തം പ്രളയത്തില്‍ തൂക്കുപപാലം ഭാഗികമായി തകര്‍ന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കുള്ള നടപടി പുരോഗമിക്കുകയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്ക് 2009ലാണ് 175 മീറ്റര്‍ നീളമുള്ള തൂക്കുപാലം നിര്‍മിച്ചത്.


തൂക്കുപാലത്തിലൂടെ കനോലി പ്ലോട്ടിലേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ (ഫയല്‍ ഫോട്ടോ)



ഈ തൂക്കുപാലത്തിലൂടെ കനോലി പ്ലോട്ടിലേക്ക് വിനോദ സഞ്ചാരികള്‍ പോകുന്നതിലൂടെ ഒന്നര കോടി രൂപയോളമാണ് ഓരോ വര്‍ഷവും സര്‍ക്കാറിന് ലഭിച്ചിരുന്നത്.


Next Story

RELATED STORIES

Share it