Latest News

കടുവയെ പിടികൂടാനായില്ല; വയനാട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം

കടുവയെ പിടികൂടാനായില്ല; വയനാട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം
X

വയനാട്: പുല്‍പ്പള്ളിയിലെ കാപ്പി തോട്ടത്തിലുള്ള കടുവയെ പിടികൂടാനായില്ല. വയനാട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെതിരേ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ഡിഎഫ്ഒയെ ജനങ്ങള്‍ തടഞ്ഞു. എന്നാല്‍ കടുവയെ പിടി കൂടാനുള്ള ഊര്‍ജിത ശ്രമവുമായി മുന്നോട്ട് പോകുമെന്ന് വനം വകുപ്പ് അറിയിച്ചു.

വയനാട് അമരക്കുനിയില്‍ ഇന്ന് വീണ്ടും കടുവയെത്തി ആടിനെ കൊന്നിരുന്നു. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് പുലര്‍ച്ചെ രണ്ടു മണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ പിന്‍മാറി. പ്രദേശത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ആടാണിത്.




Next Story

RELATED STORIES

Share it