Latest News

ഹിജാബ് കേസ് പരിഗണിച്ച രണ്ട് സുപ്രിംകോടതി ജഡ്ജിമാരുടേത് ഭിന്നവിധി; വിശദാംശങ്ങള്‍ ഇങ്ങനെ

ഹിജാബ് കേസ് പരിഗണിച്ച രണ്ട് സുപ്രിംകോടതി ജഡ്ജിമാരുടേത് ഭിന്നവിധി; വിശദാംശങ്ങള്‍ ഇങ്ങനെ
X

ഹിജാബ് നിരോധനം സംബന്ധിച്ച ഹരജികളില്‍ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് വിശാലബെഞ്ച് കൈകാര്യം ചെയ്യും. ഇതിനാവശ്യമായ വിശാല ബെഞ്ച് രൂപീകരിക്കുന്നതിനുവേണ്ടി കേസ് ചീഫ് ജസ്റ്റിന് മുമ്പാകെ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിക്കെതിരേ സമര്‍പ്പിച്ച എല്ലാ ഹരജികളും ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളി.

'അഭിപ്രായത്തില്‍ ഭിന്നതയുണ്ട്,' ഹൈക്കോടതി വിധിയോട് യോജിച്ച് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

'എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്, ഞാന്‍ അപ്പീല്‍ അനുവദിക്കുകയാണ്.'-ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാന ഊന്നല്‍ തിരഞ്ഞെടുപ്പിന്റെ കാര്യമായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

'ഇത് ആത്യന്തികമായി തിരഞ്ഞെടുപ്പിന്റെ കാര്യമാണ്, കൂടുതലുമില്ല, കുറവുമില്ല'-ജസ്റ്റിസ് ധൂലിയ പറഞ്ഞു.

'എന്റെ മനസ്സില്‍ ഏറ്റവും ഉയര്‍ന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ്. എന്റെ സഹ ജഡ്ജിയോട് ഞാന്‍ ബഹുമാനപൂര്‍വ്വം വിയോജിക്കുന്നു,' ജസ്റ്റിസ് ധൂലിയ പറഞ്ഞു.

ഹിജാബ് ധരിച്ച മുസ് ലിം പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ വരുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നും അവര്‍ ക്ലാസുകളില്‍ പോകുന്നത് നിര്‍ത്താനും സാധ്യതയുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു.

2022 ഫെബ്രുവരി 5ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ സ്‌കൂളുകളിലും കോളേജുകളിലും സമത്വം, സമഗ്രത, ക്രമം എന്നിവയ്ക്ക് ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചിരുന്നു. ഹിജാബിനെ ഹിന്ദുക്കള്‍ ധരിക്കുന്ന മതചിഹ്നങ്ങളുമായും സിഖുകാരുടെ തലപ്പാവുമായും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് മതനിരപേക്ഷമാണെന്ന് കര്‍ണാടകക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചിരുന്നു.

ഉഡുപ്പിയിലെ ഗവണ്‍മെന്റ് പ്രീയൂണിവേഴ്‌സിറ്റി ഗേള്‍സ് കോളേജിലെ ഒരു വിഭാഗം മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മാര്‍ച്ച് 15 ന് ഹൈക്കോടതി തള്ളിയിരുന്നു.

2022 ഫെബ്രുവരി 5ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് മുസ് ലിം പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

Next Story

RELATED STORIES

Share it