Latest News

കുഴൂരിലെ നാലാം വാര്‍ഡില്‍ ചരിത്രം ആവര്‍ത്തിച്ച് യുഡിഎഫ്

കുഴൂരിലെ നാലാം വാര്‍ഡില്‍ ചരിത്രം ആവര്‍ത്തിച്ച് യുഡിഎഫ്
X

മാള: കുഴൂരിലെ നാലാം വാര്‍ഡില്‍ എല്‍ഡിഎഫിനെ തോല്‍പ്പിച്ച് ചരിത്രം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിലെ സേതുമോന്‍ ചിറ്റേത്ത് 285 വോട്ടുകളുടെ ഭൂമിപക്ഷത്തിനാണ് സീറ്റ് നിലനിര്‍ത്തിയത്. സേതുമോന്‍ ചിറ്റേത്തിന് 458 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രനായ ജെന്‍സന്‍ തെറ്റയിലിന് 173 വോട്ടും എന്‍ഡിഎയുടെ എന്‍ ശ്രീനിവാസന് 119 വോട്ടും സ്വതന്ത്രനായി മത്സരിച്ച ഷാജി കല്ലൂക്കാരന് 87 വോട്ടുമാണ് ലഭിച്ചത്.

വാര്‍ഡിലെ 1,184 വോട്ടര്‍മാരില്‍ 837 പേരാണ് തങ്ങളുടെ സമ്മദിദാനാവകാശം വിനിയോഗിച്ചത്. 70.69 ശതമാനമായിരുന്നു പോളിങ്. പാര്‍ട്ടി നീതി കാണിച്ചില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അംഗമായിരുന്ന ഇ കേശവന്‍കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് നാലാം വാര്‍ഡില്‍ ഇക്കഴിഞ്ഞ 17 ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

വാര്‍ഡില്‍ യുഡിഎഫ് മാത്രം വിജയിച്ച ചരിത്രമാണുള്ളത്. ദിവംഗതയായ പി ശാന്തകുമാരിയാണ് തുടര്‍ച്ചയായി നാലാം വാര്‍ഡില്‍ വിജയിച്ചിരുന്നത്. കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ആകെയുള്ള 14 വാര്‍ഡുകളില്‍ നിലവില്‍ കോണ്‍ഗ്രസിന് എട്ടും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു.

സാമുദായികമായി നോക്കിയാല്‍ നാലാം വാര്‍ഡിലെ എല്ലാ സമുദായങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.

Next Story

RELATED STORIES

Share it