Latest News

കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 31 വരെ നീട്ടി

കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 31 വരെ നീട്ടി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി ഉത്തരവായി. ഇപ്പോള്‍ പ്രാബല്യത്തിലുള്ള എല്ലാ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും ജനുവരി 31 വരെ പ്രാബല്യത്തിലുണ്ടാവും.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ് ഭല്ലയാണ് ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനങ്ങള്‍ കൈമാറിയിട്ടുളളത്. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് രോഗവ്യാപനപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും രാത്രി കര്‍ഫ്യൂ പോലുള്ളവ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. കൂടാതെ വാക്‌സിന്‍ സംഭരണം, വിതരണം, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യ ഘട്ട വാക്‌സിന്‍ വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്കും അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അമ്പത് വയസ്സിനു താഴെ പ്രായമുള്ള രോഗബാധിതര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി കൊവിഡ് വ്യാപനം തീവ്രമാവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അത് മുന്‍കൂട്ടിക്കണ്ട് നടപടി സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നു.

ഡിസംബര്‍ 18ലെ സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാനും ഉത്തതവില്‍ പറയുന്നു. ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it