- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'രാജാവിന്റെ സമാധാനം കെടുത്തുന്നവരെ മരണത്തിന്റെ ചിറകുകള്‍ അതിവേഗം വന്നുമൂടും'; ഈജിപ്തിലെ ദുരന്തങ്ങള്‍ക്ക് കാരണം മമ്മികള്‍ നീക്കാനുള്ള ശ്രമമെന്ന് വാദം
ഈജിപ്തിലെ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ഈ മമ്മികളുടെ നീക്കമാണ് ഫറോവമാരുടെ അനിഷ്ടത്തിന് വഴിവെച്ചതെന്നാണ് വാദം.
ഈജിപ്തിലെ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ഈ മമ്മികളുടെ നീക്കമാണ് ഫറോവമാരുടെ അനിഷ്ടത്തിന് വഴിവെച്ചതെന്നാണ് വാദം. ഏപ്രില്‍ മൂന്നിനാണ് താഹിര്‍ ചത്വരത്തിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ ഫുസ്റ്റാറ്റിലെ നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷനിലേക്ക് മാറ്റുക. റാംസെസ് രണ്ടാമന്റേയും രാജ്ഞി അഹ്‌മോസ് നെഫര്‍റ്റെരിയുടേയും അടക്കമുള്ള മമ്മികളാണ് പുതിയ ഇടത്തേക്ക് മാറ്റുന്നത്.
നേരത്തെ മമ്മികള്‍ തുറന്നു പരിശോധിച്ച ശാസ്ത്രജ്ഞര്‍ അതിനു ശേഷം രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. 1922ല്‍ ഫറോവ തൂത്തന്‍ഖാമന്റെ മമ്മി തുറന്ന സംഘത്തില്‍ പെട്ട 20ലേറെ പേര്‍ പിന്നീട് പലകാരണങ്ങള്‍ കൊണ്ട് അകാലത്തില്‍ മരിച്ചിരുന്നു. ഇതോടെയാണ് മമ്മികള്‍ തുറക്കുന്നത് ഫറോവമാരുടെ ശാപത്തിനും ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന വിശ്വാസം ബലപ്പെട്ടത്. മാറ്റുന്ന മമ്മികളില്‍ പലതിന്റേയും ഉള്ളില്‍ വലിയ തോതില്‍ ബാക്ടീരിയകളും സൂഷ്മജീവികളും പെരുകുന്നുണ്ടെന്നും ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ഇതിനു കാരണമായി മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. മമ്മികള്‍ തുറന്നു നോക്കാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ ദുരൂഹ മരണങ്ങളെ ഇതുമായിട്ടാണ് ബന്ധിപ്പിക്കുന്നത്.
ഈജിപ്ത് ആദ്യമായാണ് ഇത്രയേറെ മമ്മികളെ ഒറ്റയടിക്ക് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. റംസെസ് രണ്ടാമന്‍ രാജാവ്, സെക്കനീര്‍ താവോ, തൂത്തെമോസ് മൂന്നാമന്‍, സെറ്റി ഒന്നാമന്‍, ഹെറ്റ്‌ഷെപ്‌സൂത്ത് രാജ്ഞി, എമെന്‍ഹോട്ടെപ് ഒന്നാമന്‍, നെഫെര്‍ട്ടരി രാജ്ഞി തുടങ്ങിയവരുടേ ഉള്‍പ്പടെ 22 മമ്മികളെയാണ് നീക്കുന്നത്. ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള രാജാക്കന്‍മാരുടെ ശവശരീരം മറ്റൊരിടത്തേക്ക് നീക്കുന്നത് മഹാസംഭവമായിട്ടാണ് ലോകം കാണുന്നത്. ഏപ്രില്‍ മൂന്നിന് നടക്കുന്ന ഈ രാജകീയ യാത്ര 40 മിനിറ്റ് നീണ്ടു നില്‍ക്കും.
RELATED STORIES
താനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്ണൂരില് ട്രെയിന് തട്ടി നാലു പേര്‍ മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള് സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMT