Latest News

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വനത്തില്‍ തള്ളി

ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് കഷ്ണങ്ങളാക്കി മൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കി

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വനത്തില്‍ തള്ളി
X

ചെന്നൈ: ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് കഷ്ണങ്ങളാക്കി മൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കി. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. തമിഴ്‌നാട്ടിലെ കുന്തി ഗ്രാമത്തിലാണ് ഭെന്‍ഗ്ര എന്ന യുവാവ് തന്റെ ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് കഷ്ണങ്ങളാക്കിയത്.

നിലവില്‍ തമിഴ്‌നാട്ടില്‍ താമസിച്ചിരുന്ന യുവാവ്, അയാളുടെ പാര്‍ട്ണര്‍ അറിയാതെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഇതറിയാത്ത യുവതി ഭെന്‍ഗ്രയെ തന്നോടൊപ്പം ജീവിക്കാനും തന്റെ അടുത്തേക്ക് വരാനും നിര്‍ബന്ധിക്കുകയായിരുന്നു.

എന്നാല്‍ തിരിച്ചു വന്ന ഭെന്‍ഗ്ര യുവതിയെ ബലത്സംഗം ചെയ്യുകയും, കഴുത്തില്‍ ഷോള്‍ ഇട്ട് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇറച്ചി വെട്ടുകാരാനായ ഇയാള്‍ തന്റെ കൈവശമുള്ള മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മൃതദേഹം 50 കഷ്ണങ്ങളാക്കി മുറിച്ചു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ കാട്ടില്‍ കളയുകയായിരുന്നു. ഒരു നായയുടെ വായില്‍ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കാര്യം പുറത്തറിഞ്ഞത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.





Next Story

RELATED STORIES

Share it