- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്കര്‍ഷിച്ചിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി
ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂനിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.

തിരുവനന്തപുരം: സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം നിഷ്കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപികമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കര്‍ഷിക്കാന്‍ സ്കൂളുകള്‍ക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഞെക്കാട് സ്കൂളിലെ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂനിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടത്.
ഫയലുകള്‍ തീര്‍പ്പാക്കാന്‍ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്കി. പെന്ഷന് പറ്റി ഇറങ്ങേണ്ടവര്‍ കൂടിയാണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
RELATED STORIES
മാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTസ്കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ക്ക്...
24 Jun 2025 4:33 AM GMTനീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് മകളെ തല്ലിക്കൊന്നു
24 Jun 2025 4:05 AM GMTപ്രണയപ്പകയില്‍ ബോംബ് ഭീഷണി: വനിതാ എഞ്ചിനീയര്‍ അറസ്റ്റില്‍
24 Jun 2025 3:58 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMT