Latest News

പാലക്കാട് പോലിസിനൊപ്പം സേവാഭാരതി: 'ഒരു സംഘടനക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധനയില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെ'ന്ന് മുഖ്യമന്ത്രി

പാലക്കാട് സംഘപരിവാര സംഘടനയായ സേവാഭാരതിയുടെ പ്രവര്‍ത്തകര്‍, യൂനിഫോമണിഞ്ഞ് സംസ്ഥാന പോലിസിനൊപ്പം വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

പാലക്കാട് പോലിസിനൊപ്പം സേവാഭാരതി:   ഒരു സംഘടനക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധനയില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധനയില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് മുഖ്യമന്ത്രി. പാലക്കാട് സംഘപരിവാര സംഘടന സേവാഭാരതി പോലിസിനൊപ്പം പരിശോധന നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധനയില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. ധാരാളം സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ സര്‍ക്കാര്‍ തന്നെ ക്ഷണിച്ച് വോളന്റീയേഴ്‌സ് സംഘം രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങള്‍ക്കാണ് ഇത്തരം പ്രവര്‍ത്തങ്ങളില്‍ പോകാന്‍ അനുമതി. അതോടൊപ്പം, പോലിസുകാര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ട വോളന്റിയര്‍മാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സംഘടനയെ അല്ല. അവര്‍ നമ്മുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരാണ്. അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍, അതൊന്നും പ്രദര്‍ശിപ്പിച്ച്, ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോല്‍സാഹിപ്പിക്കില്ല-മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് സംഘപരിവാര സംഘടനയായ സേവാഭാരതിയുടെ പ്രവര്‍ത്തകര്‍, യൂനിഫോമണിഞ്ഞ് സംസ്ഥാന പോലിസിനൊപ്പം വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ആ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Next Story

RELATED STORIES

Share it