Latest News

നോണ്‍സ്റ്റിക്കില്‍ പാചകം ചെയ്യുമ്പോള്‍ ഓര്‍ക്കണം ഈ കാര്യങ്ങള്‍

നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒരിക്കലും തനിച്ച് ചൂടാക്കരുത് എന്നതാണ് പ്രധാനം. 300 ഡിഗ്രി സെന്റിഗ്രേഡിനു മുകളില്‍ നോണ്‍സ്റ്റിക് ചൂടാകുമ്പോള്‍ അതിലെ രാസവസ്തു വിഘടിക്കാന്‍ തുടങ്ങും.

നോണ്‍സ്റ്റിക്കില്‍ പാചകം ചെയ്യുമ്പോള്‍ ഓര്‍ക്കണം ഈ കാര്യങ്ങള്‍
X

കോഴിക്കോട്: നോണ്‍ സ്റ്റിക് പാത്രങ്ങള്‍ മിക്ക അടുക്കളകളിലേയും സാനിധ്യമാണ്. അപ്പം ചുടുമ്പോഴും മീന്‍ പൊരിക്കുമ്പോഴും അടിയില്‍ പിടിക്കാതെ ഇളക്കിയെടുക്കാം എന്ന സൗകര്യമാണ് നോണ്‍സ്റ്റിക് പാത്രങ്ങളെ വീട്ടമ്മമാര്‍ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ നിരോധിച്ചവയാണ് ഇത്തരം പാത്രങ്ങള്‍. അമേരിക്ക 2014ല്‍ ഇത്തരം പാത്രങ്ങളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു. കാന്‍സര്‍, നാഡീരോഗങ്ങള്‍, തുടങ്ങി പല രോഗങ്ങള്‍ക്കും നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കാരണമാകുന്നുണ്ട്.

ഭക്ഷ്യവസ്തുക്കള്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുവിനെ ടെഫ്‌ളോണ്‍ എന്നാണ് പൊതുവായി പറയുന്നത്. എന്നാല്‍ ടെഫ്‌ളോണ്‍ ഒരു രാസവസ്തുവൊന്നുമല്ല ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. പോളി ടെട്രാ ഫ്‌ളൂറോ എതിലിന്‍(പിടിഎഫ്ഇ) ആണ് നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ ഉപയോഗിക്കുന്നത്. വെള്ളം പിടിക്കാത്ത ഒരു രാസവസ്തുവാണ് പിടിഎഫ്ഇ. ഭൗതിക ശാസ്ത്രത്തില്‍ ഇതിനെ ഹൈഡ്രോഫോബിക് എന്നു പറയും. അതുകൊണ്ടു തന്നെ വെള്ളം ചേര്‍ത്ത ആഹാരം നോണ്‍ സ്റ്റിക്കില്‍ പാചകം ചെയ്താല്‍ ഒട്ടിപ്പിടിക്കില്ല. കാരണം കാര്‍ബണും ഫ്‌ളൂറിനും കൊണ്ടാണ് ഇതു നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒരിക്കലും തനിച്ച് ചൂടാക്കരുത് എന്നതാണ് പ്രധാനം. 300 ഡിഗ്രി സെന്റിഗ്രേഡിനു മുകളില്‍ നോണ്‍സ്റ്റിക് ചൂടാകുമ്പോള്‍ അതിലെ രാസവസ്തു വിഘടിക്കാന്‍ തുടങ്ങും. സാധാരണ ഗതിയില്‍ ദോശ ചുടുമ്പോള്‍ 400 ഡിഗ്രിയെങ്കിലും ചൂട് വേണ്ടിവരും. ദോശ ഒഴിക്കുന്നതിനു മുന്‍പ് നോണ്‍സ്റ്റിക് ചൂടാക്കുമ്പോള്‍ തന്നെ അതിലെ രാസവസ്തു വിഘടിക്കാന്‍ തുടങ്ങും എന്നര്‍ഥം. പിടിഎഫ്ഇ വിഘടിച്ചാല്‍ അത് ഫ്‌ളൂറോ കാര്‍ബണുകളും മറ്റ് ഉത്പ്പന്നങ്ങളുമുണ്ടാകും. ഇവ ആഹാരത്തില്‍ ചേരും. അതുകൊണ്ട് നോണ്‍ സ്റ്റിക് പാത്രങ്ങള്‍ തനിയെ ചൂടാക്കുന്നത് അപകടകരമാണ്. വെള്ളം ചേര്‍ത്തുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു പരിധിവരെ ഇതില്‍ സുരക്ഷിതമായി പാചകം ചെയ്യാം.

നോണ്‍സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കോട്ടിങ് ഇളകിത്തുടങ്ങിയ പാത്രങ്ങള്‍ ഓരു കാരണവശാലും ഉപയോഗിക്കരുത് എന്നതാണ്. കോട്ടിങ് ഇളകിത്തുടങ്ങിയാല്‍ പിന്നെ അവശേഷിച്ച ഭാഗങ്ങള്‍ വളരെ വേഗം ഭക്ഷണത്തില്‍ കലരും. ഇത്തരം പാത്രങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഉത്തമം. നോണ്‍സ്റ്റിക് പാത്രങ്ങളിലെ പിടിഎഫ്ഇ കോട്ടിങ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു കാരണമാണ്, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങി ധാരാളം രാജ്യങ്ങള്‍ പിടിഎഫ്ഇ കോട്ടിങ് ഉള്ള പാത്രങ്ങള്‍ നിരോധിച്ചത്.

Next Story

RELATED STORIES

Share it