Latest News

ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല: കൊവിഡ് ഭേദമായവര്‍ ആശുപത്രിവാസം തുടരുന്നു

ഹൈദരാബാദിലെ പ്രമുഖ കൊവിഡ് ചികില്‍സാ കേന്ദ്രമായ ഗാന്ധി ആശുപത്രിയിലാണ് നീണ്ടകാലത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് ഭേദമായ 50 പേര്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ തുടരേണ്ടിവന്നത്.

ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല: കൊവിഡ് ഭേദമായവര്‍ ആശുപത്രിവാസം തുടരുന്നു
X

ഹൈദരാബാദ്: കൊവിഡ് രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ഡിസ്ചാര്‍ജ്ജ് ആയ രോഗികളെ വീണ്ടും അഡ്മിറ്റ് ചെയ്തു. ഹൈദരാബാദിലെ പ്രമുഖ കൊവിഡ് ചികില്‍സാ കേന്ദ്രമായ ഗാന്ധി ആശുപത്രിയിലാണ് നീണ്ടകാലത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് ഭേദമായ 50 പേര്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ തുടരേണ്ടിവന്നത്. കൊവിഡ് ഭീതികാരണം ഉപേക്ഷിക്കപ്പെട്ടവരില്‍ 93 വയസ്സുള്ള സ്ത്രീയും ഉള്‍പ്പെടുന്നു. മക്കള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രോഗം ഭേദമായിട്ടും ആശുപത്രിവാസം തുടരേണ്ട അവസ്ഥയിലാണ് ഇവര്‍.

ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ കുടുംബാംഗങ്ങളുടെ വരവും പ്രതീക്ഷിച്ചു ആശുപത്രി ഗേറ്റില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നുണ്ടെങ്കിലും ആരും എത്താത്തതോടെ നിരാശരായി വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുന്നത് സ്ഥിരമായി കാണുകയാണെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. ഗുരുതരമായ കേസുകള്‍ മാത്രമേ ആശുപത്രികളിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്നും ബാക്കിയുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കാമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഈതാല രാജേന്ദര്‍ അടുത്തിടെ പറഞ്ഞിരുന്നു. അതിനുശേഷമാണ് ആശുപത്രിയില്‍നിന്ന് വിടുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ മടിച്ചത്. ഇവര്‍ പൂര്‍ണമായും രോഗം ഭേദമാകാതെയാണ് എത്തുന്നതെന്നാണ് ബന്ധുക്കളുടെ പക്ഷം.


they recovered from covid: but family reluctant to take them back home


Next Story

RELATED STORIES

Share it