- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെയ്യോട്ട് കാവിന്റെ മരണമണി മുഴങ്ങുന്നു; അതീവ പരിസ്ഥിതി ലോല പ്രദേശത്ത് റെഡ് കാറ്റഗറി വ്യവസായശാലയ്ക്ക് അനുമതി
കണ്ണൂർ: 77 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയ കാവുകളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തെയ്യോട്ട് കാവ്. മാവിലൻ സമുദായക്കാർ വർഷങ്ങളായി തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് സംരക്ഷിക്കുന്ന കാവുകളിൽ ഒന്നാണ് ഈ കാവ്. ജൈവവൈവിധ്യത്താൽ സമ്പുഷ്ടമായ ഈ ചെറുവനത്തിൽ നിന്നാണ് വെള്ളൂർ പുഴയുടെ ഉത്ഭവ സ്ഥാനം. അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഈ കാവിനോട് ചേർന്ന പ്രദേശത്താണ് നിലവിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് അധികൃതർ റെഡ് കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുന്ന റോയൽ ലറ്റക്‌സ് എന്ന വ്യവസായശാലയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
റബ്ബറിൽ നിന്നും സർജിക്കൽ ഗ്ലൗസ്, മാസ്‌ക്ക് തുടങ്ങി ആയിരത്തിലധികം ഉത്‍പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന സ്ഥാപനത്തിന്റെ നിർമാണം അറുപത് ശതമാനത്തിലധികം പൂർത്തിയായി കഴിഞ്ഞു. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് നിലവിലെ പരിസ്ഥിതി നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് സ്ഥാപനത്തിന് നിർമാണാനുമതി നൽകിയിരിക്കുന്നത്. കേരളത്തിൽ നിലവിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് റോയൽ ലാക്റ്റസ് കമ്പനിയുടെ ഇത്തരത്തിലൊരു യൂനിറ്റ് പ്രവർത്തിക്കുന്നതെന്നും ആ യൂനിറ്റിനെ മുഴുവനായും ആലപ്പടമ്പിലേക്ക് മാറ്റി സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും കമ്പനിക്ക് സിഎഫ്ഒ അനുമതി കൂടി ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കുമെന്നുമാണ് കമ്പനിയുടെ ഭാഗത്തു നിന്നും ഞങ്ങൾക്ക് ലഭിച്ച പ്രതികരണം.
എന്നാൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കമ്പനിക്ക് നിലവിലെ നിയമമനുസരിച്ച് ജനവാസ മേഖലയും, വനവും, ജല സ്രോതസ്സുകളുടെ ഉത്ഭവസ്ഥാനവുമായ തെയ്യോട്ട് കാവ് പോലൊരു പ്രദേശത്ത് പ്രവർത്തിക്കാൻ കഴിയില്ല. അപൂർവ മൽസ്യങ്ങളും പക്ഷികളും, മൃഗങ്ങളുമടങ്ങുന്ന, ജൈവ സമൃദ്ധമായ ആലപ്പടമ്പ് തെയ്യോട്ടുകാവിലൂടെ ഒഴുകുന്ന വെള്ളൂർ തോടാണ് കവ്വായിപ്പുഴയുടെ ഏക സ്ഥിര ജലസ്രോതസ്. കാങ്കോൽ, ആലപ്പടമ്പ്, വെള്ളൂർ, തൃക്കരിപ്പൂർ പ്രദേശങ്ങളിലെ കൃഷിയും, കുടിവെള്ളവും, ജനജീവിതവും ഇവിടെ നിന്നുമെത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് നിലനിന്നു പോകുന്നത്.
അമോണിയയും മറ്റ് നിരവധി ആസിഡുകളും കലർന്ന ഫാക്ടറിയിൽ നിന്ന് പുറന്തള്ളാൻ പോകുന്ന വെള്ളം വേനൽ കാലത്ത് ഭൂമിയിലേക്ക് താഴുകയും മഴക്കാലത്ത് സ്വാഭാവികമായും ഭൂമിയിലെ വെള്ളവും ഇവിടെ നിന്നും പുറന്തള്ളുന്ന മലിന ജലവും ഇടകലർന്ന് കിണറുകളിലേക്കും, കൃഷി ഭൂമിയിലേക്കും, പ്രദേശത്തെ മറ്റ് ജല സ്രോതസുകളിലേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രദേശത്തെ പരിസ്ഥിതി സാമൂഹിക പ്രവർത്തകരും നാട്ടുകാരും പറയുന്നത്.
ഒരു ദിവസം അറുപത് ടൺ പ്രൊഡക്ഷൻ കപ്പാസിറ്റിയുള്ള, സർജിക്കൽ സാധനങ്ങളടക്കം ആയിരത്തിൽ അധികം വരുന്ന വസ്തുക്കൾ നിർമ്മിക്കാൻ ശേഷിയുള്ള, ഒരേ സമയം ഒരു ലക്ഷം ലിറ്റർ വരെ അമോണിയം, സൾഫോറിക്ക് ആസിഡ്, ഫോറിക്ക് ആസിഡ് പോലുള്ള വീര്യം കൂടിയ രാസ പദാർഥങ്ങൾ സംഭരിക്കാൻ ശേഷിയുള്ള പ്ലാന്റുകളുള്ള ഒരു കമ്പനിക്ക് അനുമതി നൽകും മുൻപ് പ്രദേശത്ത് പാരിസ്ഥിതിക ആഘാത പഠനം പോലുള്ളവ നടത്താതിരുന്നതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നു.
പദ്ധതിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ അറിയാൻ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോൾ പൊലൂഷൻ കണ്ട്രോൾ ബോർഡ് നൽകിയ കൺസ്ട്രക്ഷൻ അനുമതിക്ക് പിന്നാലെ പഞ്ചായത്തും നിലവിൽ കമ്പനിക്ക് കെട്ടിട നിർമാണത്തിനുള്ള അനുമതി നൽകിയെന്നായിരുന്നു പ്രതികരണം. ഗ്രാമസഭ ചേർന്നെടുത്ത തീരുമാനമായിരുന്നോ ഇതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുമില്ല.
ഒരു ലക്ഷം ലിറ്റർ രാസപദാർഥങ്ങൾ ഒരേ സമയം സംഭരിക്കാൻ ശേഷിയുള്ളൊരു വ്യവസായശാല ആണെന്നിരിക്കെ ഇവിടെ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ ജനവാസ മേഖലയ്ക്കിടയിലൂടെ ഒഴുകുന്ന തോട്ടിലൂടെ കടന്ന് പോയി വെള്ളൂർ പുഴയിൽ ലയിച്ച് കവ്വായി കായലിലേക്കാണ് ചേരുകയെന്നും, തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടാൻ പാകത്തിൽ ഇപ്പോൾ തന്നെ ഇവിടെ കനാലുകൾ നിർമ്മിച്ചിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.
കാഞ്ഞിരപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന റോയൽ ലാക്റ്റസ് കമ്പനിയിൽ നിന്നും അമോണിയ കലർന്ന വിഷ ദ്രാവകം മണിമലയാറിലേക്ക് ഒഴുക്കി വിടുന്നതിന്റെ ദൃശ്യങ്ങൾ 2020 ൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മണിമല, പാറത്തോട്, കാഞ്ഞിരപ്പള്ളി തുടങ്ങി കാഞ്ഞിരപ്പള്ളിയോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ളം പോലും മലിമാകുന്ന കമ്പനിക്കെതിരേ പ്രതിഷേധങ്ങൾ അവിടെ ഉയർന്ന് വന്നിട്ടുമുണ്ടെന്ന് അവിടത്തുകാരിൽ ചിലർ ഞങ്ങളോട് സാക്ഷ്യപ്പെടുത്തി.
"പ്രകൃതിദത്ത റബ്ബർ സംസ്കരണ വ്യവസായത്തിൻ്റെ ഗുരുതരമായ ഉപോൽപ്പന്നങ്ങളാണ് വായു, ജല മലിനീകരണം. പ്രാദേശിക ഉപരിതല ജലസ്രോതസ്സുകളിലെ വിഷബാധ, കീടനാശിനി കലർപ്പ്, ലാറ്റക്സ് ചോർച്ച എന്നിവ പ്രാദേശിക ജലപാതകളിലേക്ക് രാസവസ്തുക്കളുടെ വിഷ മിശ്രിതത്തിന് കാരണമാകുന്നു. സമീപ പ്രദേശങ്ങളിൽ വയറുവേദന, വയറിളക്കം തുടങ്ങിയ ജല സംബന്ധമായ അസുഖങ്ങൾ മൂലം മരണകാരണമായേക്കാവുന്ന നിരവധി രോഗങ്ങൾക്ക് പോലും ഇത് കാരണമാകുന്നു " എന്നാണ് വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ മൈറ്റി എർത്തിലെ സീനിയർ ഡയറക്‌ടറും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യാ ഡിവിഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഫെലിം കൈൻ പറയുന്നത്.
സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് 2021- 2023 വർഷത്തെ പരിസ്ഥിതി സംബന്ധിച്ച കമ്മിറ്റി പഠനം നടത്തിയ വിവിധ കാവുകളിൽ ഒന്ന് കൂടിയായിരുന്നു തെയ്യോട്ട് കാവ്. "പയ്യന്നൂര്‍ താലൂക്കിലെ ആലപ്പടമ്പ വില്ലേജിലെ കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പടമ്പ തെയോട്ട് കാവ് 77 ഏക്കറോളം വിസ്തൃതിയിൽ വലിയ വന ഭൂമിയായി സംരക്ഷിച്ചു പോന്നിരുന്ന ജൈവവൈവിധ്യമാണ്. കാവിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടിൽ ശ്വസന വേരുകളുള്ള അപൂർവ്വ ഇനം സസ്യങ്ങളുണ്ട് എന്നിങ്ങനെ കാവിന്റെ സവിശേഷതകൾ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളിൽ നിന്ന് സമിതിക്ക് ബോധ്യമായി" എന്നായിരുന്നു പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ അടങ്ങുന്ന നിയമസഭ പരിസ്ഥിതി സമിതി കണ്ടെത്തിയത്.
പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ കൂടി ഭാഗമായ കമ്മറ്റിക്ക് വളരെ വ്യക്തമായി തെയ്യോട്ട് കാവിന്റെ പ്രത്യേകതകൾ അറിയാമായിരുന്നിട്ടും ഇൻഡസ്ട്രിയൽ മേഖലയിൽ മാത്രം പ്രവർത്തിപ്പിക്കാൻ അനുമതിയുള്ള ഇത്തരമൊരു കമ്പനിക്ക് അതീവ പരിസ്ഥിതി ലോല പ്രദേശമായ തെയ്യോട്ട് കാവിന്റെ മുകളിൽ പ്രദേശത്ത് പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ പ്രവർത്തിക്കാനുള്ള അനുമതി എങ്ങനെ ലഭിക്കുന്നു എന്നും, ആരാണ് അതിന് അനുമതി നൽകുന്നതെന്നുമാണ് ജനങ്ങൾ ചോദിക്കുന്നത്. നിയമസഭാ പരിസ്ഥിതി സമിതി അംഗവും നേരത്തേ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആരോപണവും നടപടിയും നേരിട്ടിട്ടുള്ള ടിഐ മധുസൂദനൻ എംഎൽഎ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ തന്നെയാണ് ഇത്തരമൊരു നിയമലംഘനമെന്നതും സംശയാസ്പദമാണ്.
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT